/indian-express-malayalam/media/media_files/uploads/2018/04/dhoni-3.jpg)
ബെംഗളൂരു: വിമര്‍ശകരുടെ വായടപ്പിച്ച് എം.എസ്.ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.
ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും ബാറ്റിങ് മികവാണ് പടുക്കൂറ്റന്‍ സ്‌കോര്‍ മറി കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സഹായിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സും ഒരു ഫോറുമായി 70 റണ്‍സെടുത്ത ധോണി നിറഞ്ഞാടുകയായിരുന്നു. വാട്‌സണും റെയ്‌നയുമെല്ലാം പരാജയപ്പെട്ടിടത്തായിരുന്നു ധോണിയുടെ പ്രകടനം എന്നതും ശ്രദ്ധേയമാണ്. വാട്‌സണ്‍ ഏഴും റെയ്‌ന പതിനൊന്ന് റണ്‍സുമാണ് എടുത്തത്. അതേസമയം, വിന്‍ഡീസ് താരം ബ്രാവോ ധോണിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ എട്ടു വിക്കറ്റു നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. പോര്‍ട്ടീസ് താരങ്ങളായ എബി ഡിവില്ലിയേഴ്‌സിന്റേയും ക്വിന്റന്‍ ഡികോക്കിന്റേയും വെടിക്കെട്ട് അര്‍ധസെഞ്ചുറി പ്രകടനങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഡിവില്ലിയേഴ്‌സ് 68 റണ്‍സും ഡികോക്ക് 53 റണ്‍സുമെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.