ഹ്യൂമേട്ടന്‍ ടീം വിട്ട് പോയതിന്റെ ദുഖം ബ്ലാസ്‌റ്റേഴ്‌സ് ആരാധര്‍ മറന്ന്ത് പോപ്‌ളാട്‌നിക് എന്ന താരത്തിലൂടെയാണ്. ആദ്യ സീസണിലെ ആദ്യ കളിയില്‍ താരം മലയാളികളുടെ പോപ്പേട്ടനായി മാറി. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം തന്നെ രസകരമായ മറുപടികളുമായി ആരാധകരെ കയ്യിലെടുക്കുന്ന കാര്യത്തിലും ആശാന്‍ പുറകിലല്ലെന്നാണ് സോഷ്യല്‍മീഡിയയിലെ ഇടപെടലുകള്‍ തെളിയിക്കുന്നത്.

സ്‌ളൊവേനിയന്‍ താരമായ പോപ്‌ളാട്‌നിക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഉപേദേശിച്ച ആരാധകന് രസകരമായ മറുപടി നല്‍കുകയായിരുന്നു. പോപ്‌ളാട്‌നിക്കിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ‘പന്തു വാങ്ങുമ്പോഴുള്ള നിങ്ങളുടെ ഫസ്റ്റ് ടച്ച് മെച്ചപ്പെടുത്തണം’ എന്നായിരുന്നു ആരാധകന്റെ ഉപദേശം. ഇതിനു ‘ശരി കോച്ച്’ എന്നാണ് സ്‌ളൊവേനിയന്‍ താരം മറുപടി നല്‍കിയത്.

ഉരുളക്കുപ്പേരി പോലെ നല്‍കിയ പോപ്‌ളാട്‌നിക്കിന്റെ മറുപടിയെ നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുന്നത്.മത്സരത്തിലെ ആദ്യ ഗോളും താരമായിരുന്നു നേടിയത്. കൊച്ചിയിലെ ആദ്യ മത്സരത്തിലും മികച്ച പ്രകടനം നടത്തിയ താരം ആരാധകരുടെ പിന്തുണക്ക് നന്ദിയറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook