പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് ജയവുമായി നായകൻ കെയ്ൻ വില്യംസൺ ന്യൂസിലൻഡിനെ എത്തിച്ചത് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇരട്ട സെഞ്ചുറിയുമായി നായകൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്നിങ്സിനും 176 റൺസിനുമായിരുന്നു കിവികളുടെ വിജയം. ഇതാദ്യമായാണ് ന്യൂസിലൻഡ് ടെസ്റ്റ് റാങ്കിങ്ങിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തുന്നത്.

Also Read: രോഹിത് ടീമിൽ, സൈനിക്ക് അരങ്ങേറ്റം; മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സുപ്രധാന നേട്ടത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ നടന്ന വാർത്ത സമ്മേളനവും രസകരമായിരുന്നു. മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടയിൽ ഒരു അപ്രതീക്ഷിത അതിഥി നായകന്റെ ഓട്ടോഗ്രാഫിനായി എത്തി. സഹതാരവും ടീമിലെ വിക്കറ്റ് കീപ്പറുമായി ബിജെ വാട്‌ലിങ്ങാണ് നായകന്റെ ഓട്ടോഗ്രാഫിനായി ടീ ഷർട്ടുമായി എത്തിയത്.

Also Read: ഇന്ത്യൻ താരങ്ങൾക്കൊപ്പം വിരുന്ന്, ടിക്കറ്റിന് 31,000 രൂപ; ഒടുവിൽ സംഭവിച്ചത്

എപ്പോഴും സൗമ്യനായി മാത്രം കാണാറുള്ള വില്യംസണിന്റെ മുഖത്ത് അപ്പോഴും കൗതുകവും ചിരിയും ഉണ്ടായിരുന്നു. എന്താണ് ചെയ്യുന്നതെന്ന വില്യംസണിന്റെ ചോദ്യത്തിന് ‘ക്ഷമിക്കണം, അങ്ങയുടെ വലിയ ആരാധകനാണ്’ എന്നായിരുന്നു വാട്‌ലിങ്ങിന്റെ മറുപടി.

ഐസിസി ടെസ്റ്റ് റാങ്കിങ് ബാറ്റ്‌സ്‌മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ആണ്. കഴിഞ്ഞ ആഴ്‌ചയാണ് വില്യംസൺ ഈ നേട്ടം കെെവരിച്ചത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു വില്യംസൺ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് മൂന്നാം സ്ഥാനത്തുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook