ധാക്ക: ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസം ധാക്കയിലെ ഷേരാ-ഇ-ബംഗ്ലാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് പൊരുതിയാണ് വീണത്. 36 റണ്‍സിനായിരുന്നു കാര്‍ലോസ് ബ്രാത്ത്വയറ്റും സംഘവും വീണത്.
ഇതേസമയം, തന്നെ ക്രിക്കറ്റില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത സംഭവത്തിനും ധാക്ക സാക്ഷ്യം വഹിച്ചു. വിന്‍ഡീസ് ഇന്നിങ്സിന്റെ ആദ്യ ഓവറിലായിരുന്നു സംഭവം. എവിന്‍ ലൂയിസിനെ ഫീല്‍ഡ് അമ്പയര്‍ എല്‍ബിഡബ്ല്യുവില്‍ പുറത്താക്കിയതാണ് കണ്ടു നിന്നവരേയും താരങ്ങളേയും ഒരുപോലെ അമ്പരപ്പിച്ചത്.
ബംഗ്ലാദേശ് ബോളര്‍ റോണി എറിഞ്ഞ പന്തിലായിരുന്നു എവിന്‍ പുറത്തായത്. പുറത്തായതോടെ മൈതാനം വിടാനൊരുങ്ങിയ എവിനെ മറുവശത്തുണ്ടായിരുന്ന ഷായ് ഹോപ്പ് തടയുകയും റിവ്യൂവിന് ആവശ്യപ്പെടുകയുമായിരുന്നു. റീപ്ലേകളിലാണ് ധാക്ക സ്റ്റേഡിയവും ക്രിക്കറ്റ് ലോകവും ഞെട്ടിയത്. റോണിയുടെ പന്ത് എവിന്റെ പാഡില്‍ തട്ടിയിരുന്നതു പോലുമുണ്ടായിരുന്നില്ല. ബാറ്റിന്റെ താഴ് വശത്ത് കൊണ്ട പന്ത് നിലത്ത് വീഴുകയായിരുന്നു. ഇതിനാണ് അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ച് എവിനെ പുറത്താക്കിയത്.
അമ്പയറുടെ തീരുമാനം തിരുത്തപ്പെട്ടതോടെ എവിന്‍ വീണ്ടും ബാറ്റിങ് ആരംഭിച്ചു. പക്ഷെ വീണ്ടു കിട്ടിയ ജീവന് ഉപയോഗപ്പെടുത്താന്‍ എവിന്‍ സാധിച്ചില്ല. 11 പന്തില്‍ നിന്നും 18 റണ്‍സ് മാത്രമെടുത്താണ് എവിന്‍ പുറത്തായത്.
— Mushfiqur Fan (@NaaginDance) December 20, 2018