അതിന് ബിസ്കറ്റും ഫിറ്റ്നസും തമ്മിലെന്താണ് ബന്ധമെന്ന് കരുതിയേക്കാം. പക്ഷെ സംഭവം സാധാരണ ഡ്രസിംഗ് റൂം ഗോസിപ്പുകളല്ല. ഇന്ത്യക്ക് എതിരെ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്ന ശ്രീലങ്കൻ ടീമിനോട് ബിസ്കറ്റ് കഴിക്കരുതെന്ന് കർശനമായി നിർദ്ദേശിച്ചിരിക്കുകയാണ് ടീം ഫിസിയോ.

ഇതിന്റെ പേരിൽ ടീമംഗങ്ങൾ ഹോട്ടലിലെ പാത്രങ്ങൾ എറിഞ്ഞുടച്ചുവെന്നും ടീം മാനേജർ രാജിക്കൊരുങ്ങിയെന്നും വാർത്ത പരന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ നിയജസ്ഥിതി വ്യക്തമാക്കി ടീം മാനേജർ അസങ്ക ഗുരുസിംഹ മുന്നോട്ട് വന്നത്.

“ഫിസിയോ, ട്രയിനർ എന്നിവർക്കാണ് താരങ്ങളുടെ ഭക്ഷണത്തിന്റെ ചുമതലയുള്ളത്. ഇരുവരും ഡ്രസിംഗ് റൂമിൽ ബിസ്കറ്റ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അടുത്ത ദിവസം മുറിയിൽ ബിസ്കറ്റ് കണ്ടതിനെ തുടർന്ന്, അത് എടുത്ത് മാറ്റാൻ ഞാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്.”

അതേസമയം ബിസ്കറ്റ് വിലക്കിയതിൽ പ്രതിഷേധിച്ച് തങ്ങൾ പാത്രങ്ങൾ എറിഞ്ഞുടച്ചുവെന്ന വാർത്ത കേട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ടീം താരങ്ങൾ അമ്പരന്നുവെന്നും അദ്ദേഹം പറഞ്ഞു. “ടീമിലെ ഒരു താരവും സഹജീവനക്കാരുമായി ഇത് സംബന്ധിച്ച്തർക്കത്തിൽ ഏർപ്പെട്ടില്ല. മാത്രമല്ല, ഒറ്റ കളിക്കാരനും ഡ്രസിംഗ് റൂമിൽ ബിസ്കറ്റ് ഉണ്ടായിരുന്നുവെന്ന കാര്യം അറിഞ്ഞത് പോലുമില്ല. അവരീ വാർത്തയറിഞ്ഞപ്പോൾ എല്ലാവരും എനിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ വാർത്തയെ എല്ലാവരും തള്ളിപ്പറഞ്ഞിട്ടുണ്ട്.” ഗുരുസിംഹ വ്യക്തമാക്കി.

ഈ സംഭവത്തിന്റെ പേരിൽ ഗുരുസിംഹ രാജിവച്ചുവെന്ന വാർത്തയും അദ്ദേഹം തള്ളി. “ഈ വാർത്തയും തെറ്റാണ്. ഞാനിങ്ങനെ രാജിവച്ചിട്ടുമില്ല, രാജിവയ്ക്കാൻ ആലോചിച്ചിട്ടുമില്ല” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook