തന്റെ 38-ാം ജന്മദിനം ആഘോഷിക്കുന്ന മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിക്ക് ആശംസ പ്രവാഹമാണ്. ക്രിക്കറ്റ് ലോകത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി ആളുകളാണ് ധോണിക്ക് പിറന്നാളാശംകൾ നേരുന്നത്. അത്തരത്തിലുള്ള ആശംസകളിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് വിരേന്ദർ സേവാഗിന്റെ ട്വീറ്റ്. കണക്കിലെ അത്ഭുതങ്ങൾകൊണ്ടാണ് സേവാഗിന്റെ ട്വീറ്റ്. എം.എസ് ധോണിയുടെ ജനന തീയതിയും ജേഴ്സി നമ്പരും ഏഴാണ്, അതുമായി ബന്ധപ്പെടുത്തിയാണ് സേവാഗിന്റെ വാക്കുകളും.

“ലോകത്ത് ഏഴ് ഭൂഖണ്ഡങ്ങൾ
ആഴ്ചയിൽ ഏഴ് ദിനങ്ങൾ
മഴവില്ലിൽ ഏഴ് നിറങ്ങൾ
സംഗീതത്തിന് ഏഴ് സ്വരങ്ങൾ
മനുഷ്യന് ഏഴ് ചക്രങ്ങൾ
ലോകത്ത് ഏഴ് മഹാത്ഭുതങ്ങൾ

ഏഴ് മാസത്തിന്റെ ഏഴാം ദിനത്തിൽ ജനിച്ച ക്രിക്കറ്റ് ലോകത്തെ അത്ഭുതത്തിന് പിറന്നാൾ ആശംസകൾ,” സേവാഗ് ട്വിറ്ററിൽ കുറിച്ചു.

രാജ്യന്തര ക്രിക്കറ്റ് അസോസിയേഷൻ ധോണി നൽകിയ മനോഹര ഓർമ്മകൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ആശംസ നേർന്നത്. നിരവധി ക്രിക്കറ്റ് താരങ്ങളും താരത്തിന് ആശംസകൾ നേർന്നു.