ബ​ർ​മിം​ഗ്ഹാം: 2022 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ഇം​ഗ്ല​ണ്ടി​ലെ ബ​ർ​മിം​ഗ്ഹാം വേ​ദി​യാ​കും. 2022ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ദക്ഷിണാഫ്രിക്കൻ നഗരമായ ഡർബനാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ഡർബൻ പിന്മാറിയിരുന്നു. ഇതോടെയാണ് പുതിയ വേദി നിശ്ചയിക്കാൻ അധികൃതർ തീരുമാനിച്ചത്.

ഗെ​യിം​സി​ന് വേ​ദി​യാ​കാ​ൻ ബ​ർ​മിം​ഗ്ഹാം മാ​ത്ര​മാ​ണ് അപേക്ഷ നൽകിയത്. ല​ണ്ട​ൻ ഒ​ളി​മ്പിം​ക്സി​നു ശേ​ഷം ബ്രി​ട്ട​ൻ ആ​ദ്യ​മാ​യാ​ണ് വ​ലി​യൊ​രു കാ​യി​ക മാ​മാ​ങ്ക​ത്തി​നു വേ​ദി​യാ​കു​ന്ന​ത്. ബ​ർ​മിം​ഗ്ഹാ​മി​നു ല​ഭി​ച്ച മി​ക​ച്ച ക്രി​സ്മ​സ് സ​മ്മാ​ന​മാ​ണി​തെ​ന്ന് മേ​യ​ർ ആ​ൻ​ഡി സ്ട്രീ​റ്റ് പ​റ​ഞ്ഞു.

2018 ൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്. 2018 ഓ​ഗ​സ്റ്റ് നാ​ലു മു​ത​ൽ 15 വ​രെ ഗോ​ൾ​ഡ് കോ​സ്റ്റി​ലെ ക​രാ​ര സ്റ്റേ​ഡി​യ​ത്തി​ൽ ഗെ​യിം​സ് അ​ര​ങ്ങേ​റും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook