ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചതോടെ താരങ്ങളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണിയും റാഞ്ചിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നാട്ടിൽ മടങ്ങിയെത്തിയ ധോണി വീണു കിട്ടിയ ഒഴിവുകാലം ആഘോഷമാക്കുകയാണ്.
Read Also: കോവിഡ് 19: ബിസിസിഐ ആസ്ഥാനം അടച്ചു, ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യണം
ബാഡ്മിന്റൺ കളിച്ചും ബൈക്കിൽ ചുറ്റിക്കറങ്ങിയും ധോണി ഒഴിവുസമയം ആനന്ദപ്രദമാക്കുകയാണ്. റാഞ്ചിയിലെ ജെഎസ്സിഎ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ ബാഡ്മിന്റൺ കളിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
No day off for fitness freak MS Dhoni, as he resumes badminton session in Ranchi. #FitnessFreak #MSDhoni #Dhoni pic.twitter.com/z1ZDVHRkCa
— MS Dhoni Fans Official (@msdfansofficial) March 16, 2020
ധോണി ബൈക്ക് ഓടിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മാർച്ച് ആദ്യവാരമാണ് 38 കാരനായ ധോണി ഐപിഎല്ലിലെ തന്റെ ടീമായ ചെന്നൈയ്ക്കൊപ്പം ചേർന്നത്. എന്നാൽ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 15 ലേക്ക് മാറ്റിയതോടെ കഴിഞ്ഞ ഞായറാഴ്ച ധോണി നാട്ടിലേക്ക് മടങ്ങി. തന്റെ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകിയും കുറച്ചുനേരം അവർക്കൊപ്പം ചെലവഴിച്ചതിനും ശേഷമാണ് ധോണി ചെന്നൈ വിട്ടത്.
"It has become your home sir!" Keep whistling, as #Thala Dhoni bids a short adieu to #AnbuDen. pic.twitter.com/XUx3Lw4cpH
— Chennai Super Kings (@ChennaiIPL) March 14, 2020
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മാർച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎൽ മത്സരങ്ങൾ ബിസിസിഐ മാറ്റിവച്ചത്. ഐപിഎല്‍ മാറ്റില്ലെന്ന നിലപാടിലായിരുന്ന ബിസിസിഐ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് വഴങ്ങിയത്. മത്സരങ്ങൾ മാറ്റിവച്ചതോടെ പല ടീമുകളും തങ്ങളുടെ ട്രെയിനിങ് ക്യാംപുകളും മാറ്റിവച്ചിട്ടുണ്ട്.