scorecardresearch

'കൊലപാതകത്തേക്കാള്‍ വലിയ ക്രൈം'; വികാരഭരിതനായി ധോണി പറയുന്നു

ഹോട്ട്‌സ്റ്റാര്‍ നിര്‍മ്മിക്കുന്ന 'റോര്‍ ഓഫ് ദ ലയണ്‍' ഡോക്യുമെന്ററിയുടെ ട്രെയിലറിലാണ് ധോണി ഇതേ കുറിച്ച് പറയുന്നത്

ഹോട്ട്‌സ്റ്റാര്‍ നിര്‍മ്മിക്കുന്ന 'റോര്‍ ഓഫ് ദ ലയണ്‍' ഡോക്യുമെന്ററിയുടെ ട്രെയിലറിലാണ് ധോണി ഇതേ കുറിച്ച് പറയുന്നത്

author-image
Sports Desk
New Update
MS DHONI. Ricky ponting, എം എസ് ധോണി, റിക്കി പോണ്ടിങ്ങ്, IE Malayalam, ഐഇമലയാളം,

സ്വപ്‌ന തുല്യമായ ഉയരത്തില്‍ നിന്നുമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് നീലത്തേക്ക് പതിക്കുന്നത്. 2013 ലെ വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തേക്കായിരുന്നു വിലക്ക് ലഭിച്ചത്. ചെന്നൈയുടെ നായകന്‍ ധോണിയടക്കമുള്ള താരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

Advertisment

രണ്ട് വര്‍ഷം കഴിഞ്ഞ് 2018 ലാണ് ചെന്നൈയും രാജസ്ഥാനും ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. മടങ്ങി വരവില്‍ ചെന്നൈ നിലനിര്‍ത്തിയത് ധോണിയേയും സുരേഷ് റെയ്‌നയേയും രവീന്ദ്ര ജഡേജയേയും മാത്രമായിരുന്നു. നാടോടിക്കഥയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചെന്നൈയുടെ തിരിച്ചു വരവ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ കിരീടം ഉയര്‍ത്തുകയായിരുന്നു.

ഹോട്ട്‌സ്റ്റാര്‍ നിര്‍മ്മിക്കുന്ന 'റോര്‍ ഓഫ് ദ ലയണ്‍' ഡോക്യുമെന്ററിയില്‍ ചെന്നൈയുടെ തിരിച്ചു വരവിനെ കുറിച്ച് ധോണി സംംസാരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ ഇപ്പോള്‍ ട്രെയിലറിലാണ് ഈ ഭാഗം കാണാന്‍ കഴിയുന്നത്.

Advertisment

''കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ് എന്നെ സംബന്ധിച്ച് മാച്ച് ഫിക്‌സിങ്. ടീം വാതുവയ്പില്‍ പെട്ടു. എന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. ഏറെ വേദനിച്ച സമയമായിരുന്നു അത്. ശിക്ഷ കടുത്തു പോയെന്ന് ആരാധകര്‍ കരുതിയിരുന്നു. തിരിച്ചു വരവ് വികാരഭരിതമായിരുന്നു. പക്ഷെ ഞാന്‍ എപ്പോഴും പറയുന്നത് പോലെ, നിങ്ങളെ കൊല്ലാന്‍ സാധിക്കാത്തതിന് നിങ്ങളെ കരുത്തരാക്കാനേ സാധിക്കൂ'' എന്നാണ് ധോണിയുടെ വാക്കുകള്‍.

Chennai Super Kings Ipl Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: