/indian-express-malayalam/media/media_files/2025/11/26/akbad-and-ks-chitra-star-singer-2025-11-26-12-11-44.jpeg)
Source: Screengrab
ബിഗ് ബോസ് സീസൺ ഏഴിലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ. ഈ സീസണിലെ വില്ലൻ ഞാനാണ് എന്ന പ്രതികരണം അക്ബറിൽ നിന്ന് വന്നിരുന്നു. പ്രേക്ഷകർക്കിടയിൽ തനിക്ക് വില്ലൻ പ്രതിച്ഛായയായിരിക്കും ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടിയായിരുന്നു അക്ബറിന്റെ വാക്കുകൾ. ബിഗ് ബോസ് കഴിഞ്ഞ് സ്റ്റാർ സിംഗറിലേക്ക് ഗസ്റ്റായി എത്തിയപ്പോൾ അക്ബറിനെ കുറിച്ച് ചിത്ര പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സത്യത്തിൽ താൻ പേടിച്ചു പോയി എന്നാണ് സ്റ്റാർ സിംഗർ റീലോഞ്ച് എപ്പിസോഡിൽ അക്ബറിനെ ചൂണ്ടി ചിത്ര പറഞ്ഞത്. ഗായകനായ അക്ബർ സ്റ്റാർ സിംഗറിലെ മെന്ററായി ബിഗ് ബോസിന് മുൻപ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചിരുന്നു. മെന്റർ റോളിന് പകരം ഗസ്റ്റായി മറ്റ് ബിഗ് ബോസ് കണ്ടസ്റ്റൻസിനൊപ്പം എത്തിയപ്പോൾ സ്റ്റാർ സിംഗർ വേദിയിൽ അക്ബറിനെ കാത്തിരുന്നത് ദയയില്ലാത്ത ട്രോളുകളായിരുന്നു.
Also Read: "ജിസേലിന്റെ വസ്ത്രധാരണം അരോചകമായി തോന്നി; അമ്മാവൻ എന്നൊക്കെ വിളിച്ചത് അറിഞ്ഞു"
ഈ വേദിയുമായി ഒരു പരിചയവും ഇല്ലാത്തത് പോലെ നിൽക്കുന്നൊരാളെ ഇവിടെ കാണുന്നുണ്ട് എന്ന് പറഞ്ഞാണ് അക്ബറിനെ മിഥുൻ വിളിച്ചത്. ഞാൻ കാരണം നിങ്ങൾ കുറച്ച് അനുഭവിച്ചല്ലേ എന്നാണ് തന്നെ സപ്പോർട്ട് ചെയ്തതിന് ലഭിച്ച മോശം പ്രതികരണങ്ങൾ ചൂണ്ടി അക്ബർ പറഞ്ഞത്.
Also Read: 'ആരാടാ അത്'; നൂറയോട് ഐ ലവ് യു പറഞ്ഞ വിരുതനെ വിരട്ടി ആദില
ശരിക്കും അക്ബർ എങ്ങനെുണ്ട് എന്ന വിധു പ്രതാപിന്റെ ചോദ്യമെത്തി. അതിന് ഉത്തരം അനുമോൾ ഒഴികെ മറ്റ് ആരും പറയട്ടേ എന്നായിരുന്നു അക്ബറിന്റെ മറുപടി. എന്നാൽ, അക്ബർ നന്നായി ഗെയിം കളിച്ചെന്നും നല്ല ഗെയിമർ ആണെന്നുമാണ് അനുമോൾ പറഞ്ഞത്. ഈ സമയം ആണ് ചിത്ര അക്ബറിന്റെ ബിഗ് ബോസിലെ പ്രകടനത്തെ കുറിച്ച് പറഞ്ഞത്.
Also Read: 'ആ അനുമോളോട് മാറി നിൽക്കാൻ പറയൂ'! മിഥുനും വിധുവും ഉൾപ്പെടെ നിറയേ നൂറാ ഫാൻസ്
"അക്ബറിനെ കാണുമ്പോൾ ഞാൻ ഷെരീഫ് ഇക്കയുടെ ശാപം ഫലിച്ചോ എന്ന് ആലോചിക്കും. കാരണം ഇവിടെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നഷെരീഫിനെ കളിയാക്കുന്ന അക്ബറിനെയെ ഞാൻ കണ്ടിട്ടുള്ളു. ഞാൻ ടിവി ഓൺ ചെയ്തപ്പോഴൊക്കെ അക്ബറിന്റെ വേറെ ഒരു മുഖം ആണ് കണ്ടത്. സത്യത്തിൽ ഞാൻ പേടിച്ച് പോയി," ചിരി നിറച്ച് ഇങ്ങനെയായിരുന്നു ചിത്രയുടെ വാക്കുകൾ.
Read More: ആളറിഞ്ഞ് കളിക്കെടാ! ആദിലയ്ക്ക് മുൻപിൽ ഉത്തരമില്ലാതെ അനുമോളുടെ പിആർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us