ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) നിന്ന് കീറോണ്‍ പൊള്ളാര്‍ഡിന്റെ വിരമിക്കലില്‍ പ്രതികരിച്ച് സഹതാരവും മുംബൈ നായകനുമായി രോഹിത് ശര്‍മ്മ. സഹതാരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പോസ്റ്റ് ചെയ്താണ് രോഹിത് ആശംസകള്‍ അറിയിച്ചത്.
കീറോണ്‍ പൊള്ളാര്‍ഡിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മുംബൈ നായകന്റെ പോസ്റ്റ്. ”വലിയ മനുഷ്യന്‍, വലിയ ആഘാതം, എപ്പോഴും ഹൃദയത്തിനൊപ്പം കളിക്കുന്നു. യഥാര്‍ത്ഥ മുംബൈ ഇതിഹാസം. രോഹിത് ശര്‍മ്മ കുററിച്ചു. അതേസമയം, മുന്‍ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും പൊള്ളാര്‍ഡിന് ആശംസകള്‍ അറിയിച്ചു. ”രക്ഷകാ, നിങ്ങളുടെ അടുത്ത അധ്യായത്തില്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. 13 വര്‍ഷം മുമ്പ് പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സിന് പരിചയപ്പെടുത്തിയതിലെ പങ്കിനെക്കുറിച്ച് ബ്രാവോ തന്റെ പോസ്റ്റില്‍ കുറിച്ചു.
മുന്‍ മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ താരത്തിനൊപ്പമുള്ള ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തു. ”എന്റെ പോളി, എനിക്ക് ഒരു മികച്ച ഉപദേശകനെയും സുഹൃത്തിനെയും ആവശ്യപ്പെടാന്‍ കഴിയുമായിരുന്നില്ല. മൈതാനത്ത് നിങ്ങളോടൊപ്പം കളിക്കുന്നത് ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ്. ഹാര്‍ദിക്കും പൊള്ളാര്‍ഡും എംഐ ഡ്രസ്സിംഗ് റൂം വളരെക്കാലം പങ്കിട്ടിരുന്നു. മൈതാനത്തിനകത്തും പുറത്തും ഇരുവരും മനോഹരമായ ബന്ധം നിലനിര്‍ത്തിയിരുന്നു.
2010ല്‍ മുംബൈയിലൂടെ ഐപിഎല്ലിലെത്തിയ പൊള്ളാര്‍ഡ് ഇതുവരെ 13 സീസണാണ് കളിച്ചത്. 171 മത്സരങ്ങളില്‍ 3412 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന പൊള്ളാര്‍ഡ്, മുംബൈയ്‌ക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടവും നേടിയിട്ടുണ്ട്. അതേസമയം താരത്തെ ബാറ്റിങ് പരിശീലകനായി മുംബൈ നിയമിച്ചതയാണ റിപോര്‍ട്ട്. മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.