/indian-express-malayalam/media/media_files/uploads/2022/04/Umran-Malik-Kohli.jpg)
സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക് ഐപിഎല്ലിൽ പുതിയ സെൻസേഷൻ ആയിരിക്കുകയാണ്. ഐപിഎൽ 2022-ൽ തുടർച്ചയായി 150 കിലോമീറ്റർ വേഗത്തിൽ ഡെലിവറികൾ നൽകി. ജമ്മുവിൽ നിന്നുള്ള മാലിക് ആ ഐപിഎൽ സീസണിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തി.
ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ആർക്കെതിരെയാണ് പന്തെറിയാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, "കെഎൽ രാഹുലും വിരാട് കോഹ്‌ലിയും" എന്നായിരുന്നു മാലിക്കിന്റെ മറുപടി. സ്‌പോർട്‌സ് ടാക്കിന് നൽകിയ വീഡിയോ അഭിമുഖത്തിലാണ് മാലിക് ഇക്കാര്യം പറഞ്ഞത്. “കെ എൽ രാഹുലിനെ പുറത്താക്കാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ഞാൻ അത് പരീക്ഷിച്ചു. ഞങ്ങളുടെ അടുത്ത മത്സരം ആർസിബിക്കെതിരെയാണ്, കോഹ്‌ലി ഭായിയെ പുറത്താക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാൻ ഈ രണ്ട് കളിക്കാരുടെയും (കെഎൽ രാഹുലും വിരാട് കോഹ്‌ലിയും) വലിയ ആരാധകനാണ്. എനിക്ക് എന്റെ നൂറ് ശതമാനം മാത്രമേ നൽകാൻ കഴിയൂ, ബാക്കി ദൈവത്തിന്റെ കൈയിലാണ്,” മാലിക് പറഞ്ഞു.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നെറ്റ്‌സ് ബൗളറായാണ് മാലിക് തന്റെ യാത്ര ആരംഭിച്ചത്. കോവിഡ് -19 ന്റെ അണുബാധയെത്തുടർന്ന് പുറത്തായ നടരാജന് പകരക്കാരനായി പ്ലേയിങ് ഇലവനിലെത്തി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മണിക്കൂറിൽ 152.95 കിലോമീറ്റർ വേഗത്തിൽ ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്ത് എറിയുകയും ചെയ്തു മാലിക്.
ഐപിഎൽ 2021 സീസണിലായിരുന്നു ആ മത്സരം. ആ മത്സരത്തിന് ശേഷം, അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാലിക്കിനെ പ്രശംസിക്കുകയും ചെയ്തു. “ഇതുപോലുള്ള പ്രതിഭകളെ നിങ്ങൾ കാണുമ്പോഴെല്ലാം, നിങ്ങളുടെ കണ്ണുകൾ അവരിൽ ഉണ്ടായിരിക്കുകയും അവരുടെ കഴിവുകൾ പരമാവധി വർദ്ധിപ്പിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” കോഹ്ലി പറഞ്ഞു. ദുബായിൽ നടന്ന ടി20 ലോകകപ്പിന്റെ നെറ്റ് ബൗളറായി മാലിക്കിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഐപിഎല്ലിനു മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് മാലികിനെ നിലനിർത്തുകയും ചെയ്തു.
ഐപിഎൽ 2022 ൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) തന്റെ അവസാന ഔട്ടിംഗിൽ, മാലിക് 20-ാം ഓവറിൽ ഒരു റണ്ണും വഴങ്ങാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം പന്തിൽ ഒഡേൻ സ്മിത്തിന്റെ ക്യാച്ച് നൽകിയ ശേഷം നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ യഥാക്രമം രാഹുൽ ചാഹറിനെയും വൈഭവ് അറോറയെയും പുറത്താക്കി. ഐപിഎല്ലിൽ ഇർഫാൻ പത്താൻ, ലസിത് മലിംഗ, ജയദേവ് ഉനദ്കട്ട് എന്നിവർക്ക് ശേഷം 20-ാം ഓവറിൽ മെയ്ഡൻ എറിയുന്ന നാലാമത്തെ ബൗളറായി മാലിക് മാറുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us