Latest News

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായി

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Bhuvneshwar Kumar

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി വിവാഹിതരാകുകയാണ്. സഹീര്‍ ഖാന്റെ വിവാഹത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറാണ് അടുത്തതായി വിവാഹിതനായിരിക്കുന്നത്. നുപൂര്‍ നാഗറാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ബോളിവുഡ് നടി സാഗരിക ഗഡ്കെയുടേയും വിവാഹ വാര്‍ത്തയുടെ തൊട്ടു പിന്നാലെയാണ് ഭുവനേശ്വറിന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്.

ഭുവനേശ്വറിന്റെ ജന്മനാടായ മീററ്റിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹത്തിനെ തുടര്‍ന്ന് നവംബര്‍ 26 നും 30 നും ഭുവനേശ്വറിലും ന്യൂഡല്‍ഹിയിലും സല്‍ക്കാരചടങ്ങുകള്‍ നടക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്കും ബിസിസിഐ യിലെ അംഗങ്ങള്‍ക്കുമാണ് നവംബര്‍ 30 ന് സല്‍ക്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഭുവനേശ്വറിന്റെ പിതാവ് കിരണ്‍ പാല്‍ സിംഗ് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെയുളള രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം നവംബര്‍ 30 ന് ഡല്‍ഹിയില്‍ ഉണ്ടാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bhuvneshwar kumar ties knot with nupur nagar in meerut

Next Story
‘കൊച്ചി എന്റെ വീടാണ്, കേരളം കുടുംബവും’; ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി ബെൽഫോർട്ട്Belfort
The moderation of comments is automated and not cleared manually by malayalam.indianexpress.com