അഞ്ചു മാസങ്ങൾക്കു മുൻപ് ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ‘അത്താഴ ദിവസം, മുഴുവൻ ചിത്രം ഉടൻ’ എന്നൊരു അടിക്കുറിപ്പോടെയാണ് റസ്റ്ററന്റിൽ ഭുവനേശ്വർ കുമാർ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഇന്നലെ ഭുവനേശ്വർ മുഴുവൻ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഭുവനേശ്വർ കുമാറിന്റെ മനം കവർന്ന സുന്ദരിയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.

ശ്രീലങ്കൻ പര്യടനം അവസാനിച്ചപ്പോഴാണ് ഭുവനേശ്വർ ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രത്തിൽനിന്നും ഒരു ഭാഗം മുറിച്ചുമാറ്റി പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാധകർ പല ഊഹാപോഹങ്ങളും നടത്തി. ഭുവനേശ്വറിനൊപ്പമുളളത് നടി അനുസ്മൃതി സർക്കാർ ആണെന്ന് അഭ്യൂഹങ്ങൾ പരന്നു. പക്ഷേ ഭുവനേശ്വർ ഇത് നിഷേധിച്ചു. ഒടുവിൽ 5 മാസങ്ങൾക്കുശേഷം ആ ചിത്രത്തിലെ സുന്ദരിയെ ഭുവനേശ്വർ തന്നെ ആരാധകർക്ക് പരിചയപ്പെടുത്തി. നൂപുർ നഗർ എന്ന പെൺകുട്ടിയാണ് ചിത്രത്തിലുളളത്. എന്നാൽ നൂപുറിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഭുവനേശ്വർ കുമാർ വെളിപ്പെടുത്തിയിട്ടില്ല. ഭുവനേശ്വറിന്റെ കാമുകിയാണ് നൂപൂർ എന്നാണ് ചിത്രം കണ്ട ഏവരും ഇപ്പോൾ പറയുന്നത്.

Here’s the better half of the picture @nupurnagar

A post shared by Bhuvneshwar Kumar (@imbhuvi) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ