കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 238 റൺസിന് പുറത്ത്. 49.4 ഓവറിലാണ് ലങ്കൻ നിര കൂടാരം കയറിയത്. അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ഭുവനേശ്വർ കുമാർ ആണ് ശ്രീലങ്കയുടെ നടുവൊടിച്ചത്.

ആ​ദ്യ സ്പെ​ല്ലി​ൽ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ ന​ൽ​കി​യ ഭു​വി ര​ണ്ടാം സ്പെ​ല്ലി​ൽ വാ​ല​റ്റ​ത്തെ ര​ണ്ടു വി​ക്ക​റ്റു​കൂ​ടി കൊ​ഴി​ച്ചു. ബും​മ്ര ര​ണ്ടു വി​ക്ക​റ്റും ചാ​ഹ​ലും കു​ൽ​ദീ​പ് യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അർദ്ധസെഞ്ച്വറി നേടിയ തി​രി​മ​ന്നെയും മാത്യൂസുമാണ് ലങ്കക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. തിരിമന്നെ 67 റൺസും ഏയ്ഞ്ചലോ മാത്യൂസ് 55 റൺസുമാണ് നേടിയത്. തരംഗ 48 റൺസും നേടി.

പരമ്പരയിലെ ആദ്യ നാലു മൽസരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഈ മൽസരവും ജയിച്ചാൽ പരമ്പര തൂത്തുവാരാം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ വെറും 14 റൺസുള്ളപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

പ​ത്തോ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട് ത​ക​ർ​ച്ച​യി​ലേ​ക്ക് ല​ങ്ക കൂ​പ്പു​കു​ത്തി​യ​പ്പോ​ഴാ​ണ് തി​ര​മ​ന്ന​യും മാ​ത്യൂ​സും ക്രീ​സി​ലൊ​ന്നി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 122 റ​ൺ​സാ​ണ് ല​ങ്ക​ൻ സ്കോ​ർ കാ​ർ​ഡി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​തോ​ടെ ല​ങ്ക​യു​ടെ പ​തി​വ് ത​ക​ർ​ച്ച​യ്ക്ക് തു​ട​ക്ക​മാ​യി. നാ​ലി​ന് 185 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 238 റ​ൺ​സി​ലേ​ക്ക് ആ​തി​ഥേ​യ​ർ ചു​രു​ങ്ങി​യ​ത്. അ​വ​സാ​ന 10 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ല​ങ്ക വ​ലി​ച്ചെ​റി​ഞ്ഞ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook