മുംബൈ: സമീപകാലത്ത് ഇന്ത്യടെ വിശ്വസ്ത ബൗളര്‍മാരിലൊരാളാണ് ഭൂവനേശ്വര്‍ കുമാർ. ബൗളറിൽ നിന്നും ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്നുവരികയാണ് ഇപ്പോൾ ഭുവി.

ഇന്ന് ന്യൂസിലന്റിനെതിരായ മത്സരത്തിലും ഭുവനേശ്വർ ബാറ്റ് കൊണ്ട് മികച്ച സംഭാവനയാണ് നൽകിയത്. അവാസന നിമിഷം 15 പന്തില്‍ രണ്ടു വീതം ഫോറും സിക്സുമടക്കം 26 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം സെഞ്ച്വറി നേടിയ കോഹ്‌ലിയെ സഹായിക്കുന്നതായിരുന്നു.

മത്സരത്തിലെ 48-ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ പറത്തിയ ഭൂവനേശ്വറിന്റെ പ്രകടനം നോണ്‍സ്‌ട്രൈക്കിംങ് എന്‍ഡിലുണ്ടായിരുന്ന നായകന്‍ കോഹ്‌ലിയെവരെ അമ്പരപ്പിക്കുന്നതായിരുന്നു. ക്രീസില്‍ നിന്നുകൊണ്ട് ഭൂവി ഉയര്‍ത്തിയടിച്ച പന്ത് അതിര്‍ത്തികടന്നത് കണ്ട കോഹ്‌ലി താരത്തിനു സമീപത്തെത്തി തല കുനിക്കുകയും ചെയ്തു. രസകരമായ വീഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ