മുംബൈ: ബംഗളൂരു എഫ്സിയുടെ ഗോൾകീപ്പർ ഗുർപ്രീത് സിങ്ങിനെതിരെ അച്ചടക്ക നടപടി. കഴിഞ്ഞ മത്സരത്തിലെ മോശം പെരുമാറ്റത്തിന് 2 മത്സരങ്ങളിൽ നിന്ന് ഗുർപ്രീതിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിലക്കിനെക്കൂടാതെ ഗുർപ്രീത് 3 ലക്ഷം രൂപ പിഴയും ഒടുക്കണം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിന് വിലക്കും പിഴയും ഏർപ്പെടുത്തിയത്.

എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ താരത്തിന് റഫറി ചുവപ്പ് കാർഡ് കാണിച്ചിരുന്നു. മത്സരത്തിനിടെ ഗോവൻ താരം മാനുവൽ ലാൻസറോട്ടെയുമായ ഉണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് താരത്തിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. കളിക്കിടെ എതിർ താരത്തിനെതിരെ ആക്രമണപരമായ പെരുമാറ്റം കാണിച്ചു എന്നതാണ് ഗുർപ്രീതിനു എതിരെ ചുമത്തിയിരുന്ന കുറ്റം. മത്സരത്തിൽ 4-3ന് എഫ്സി ഗോവ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ചിരുന്നു.

ഇതോടെ ഡിസംബർ 8 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരവും ഡിസംബർ 14ന് പുണെ സിറ്റിക്കെതിരായ മത്സരവും ഗുർപ്രീതിനു നഷ്ടമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ