മികച്ച ഫുട്ബോളറെ കാത്ത് ലോകം; പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുനിൽക്കും

നേരത്തെ യുവേഫ പുരസ്കാരം പ്രഖ്യാപിച്ചപ്പോഴും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. അന്ന് മോഡ്രിച്ചിനായിരുന്നു പുരസ്കാരം.

ലോകത്തെ മികച്ച ഫുട്ബോളർ ആരെന്ന് ഇന്നറിയാം.ഇന്ത്യൻ സമയം രാത്രി 11.30 ഓടെ ആരംഭിക്കുന്ന ചടങ്ങിൽ ഫിഫ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സല, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് അന്തിമപട്ടികയിലുള്ള താരങ്ങൾ. മികച്ച ഫുട്ബോളർ, മികച്ച ​ഗോളി, മികച്ച പരിശീലകൻ എന്നീ പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. എന്നാൽ റൊണാൾഡോ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

യുവന്റസിലെ പരിശീലനത്തിൽ ശ്രദ്ധിക്കുന്നതിനാലാണ് താരം ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് റൊണാൾഡോയെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുരസ്കാരം ലഭിക്കാൻ സാധ്യത യില്ലയെന്ന് കണ്ടാണ് താരത്തിന്റെ പിന്മാറ്റമെന്നും വാർത്തകളുണ്ട്. നേരത്തെ യുവേഫ പുരസ്കാരം പ്രഖ്യാപിച്ചപ്പോഴും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. അന്ന് മോഡ്രിച്ചിനായിരുന്നു പുരസ്കാരം. പക്ഷെ‍ ഈ സംശയം അന്ന് റൊണാൾഡോ നിഷേധിച്ചിരുന്നു.

12 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് മെസ്സിയില്ലാത്ത അന്തിമ പട്ടിക ഫിഫ ലോക ഫുട്ബോളർ പുരസ്കാര വേദിയിലെത്തുന്നത്. 2008ന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മാത്രമെ ഫിഫ ഫുട്ബോളർ പുരസ്കാരം നേടിയിട്ടുള്ളു. ഇരുവരും അഞ്ച് തവണ വീതം പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്.

ഫിഫ മികച്ച താരത്തിനുപുറമെ മികച്ച ​ഗോളിന് നൽകുന്ന പുഷ്കാസ് പുരസ്കാരത്തിനും റൊണാൾഡോയുടെ പേര് അന്തിമപട്ടികയിലുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ തന്റെ നിലവിലെ ക്ലബ്ബായ യുവന്റസിനെതിരെ നേടിയ ബൈസിക്കിൾ കിക്ക് ​ഗോളാണ് പട്ടികയിലിടം പിടിച്ചിരിക്കുന്നത്.

.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Best fifa football awards winners to be announced today

Next Story
പാക്കിസ്ഥാനെ മലർത്തിയടിച്ച രോഹിതും ധവാനും നേടിയത് ഒരുപിടി റെക്കോർഡുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com