ഗുവഹത്തി: ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുരുളുമ്പോൾ ആരാധകർക്ക് ആവേശം പകർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റ്-ചെന്നൈ മത്സരം. ആദ്യ പകുതിയിൽ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷം ക്യാപ്റ്റൻ ബെർത്തലോമ്യോ ഒഗ്ബെച്ചിന്റെ തകർപ്പൻ പ്രകടനത്തിൽ ആദ്യ പകുതി ഒപ്പത്തിനൊപ്പം അവസാനിപ്പിച്ചു. മൂന്ന് ഗോളുകൾ വീതം നേടിയാണ് ഇരുടീമുകളും ആദ്യ പകുതിയിൽ സമനില പാലിച്ചത്.

ആദ്യ അരമണിക്കൂറിൽ മൂന്ന് പിന്നിട്ടുനിന്ന ശേഷമാണ് നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചത്. കളിയുടെ 29-ാം മിനിറ്റിൽ ചെന്നൈ വല ചലിപ്പിച്ച് ബെർത്തലോമ്യോ നോർത്ത് ഈസ്റ്റിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഏറെ വൈകാതെ മൂന്ന് മിനിറ്റിനുള്ളിൽ 32-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ നൽകിയ പാസിൽ വീണ്ടും ബെർത്തലോമ്യോ വീണ്ടും നോർത്ത് ഈസ്റ്റിനായി ഗോൾ നേടി. 39-ാം മിനിറ്റിലായിരുന്നു ബെർത്തലോമ്യോയുടെ മൂന്നാം ഗോൾ.

മൂന്നാം ഗോളിലൂടെ നോർത്ത് ഈസ്റ്റിന് ആദ്യ പകുതിയിൽ സമനില ഒരുക്കുക മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം പതിപ്പിലെ ആദ്യ ഹാട്രിക് കൂടിയായാണ് ബെർത്തലോമ്യോ നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ