കൊച്ചി: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡിമിറ്റര്‍ ബെര്‍ബറ്റോവ് ഈ വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മാര്‍ക്യു താരമാവുമെന്നു റിപോര്‍ട്ടുകള്‍.

സ്കൈ സ്പോര്‍ട്ട്സിലെ റിപ്പോര്‍ട്ടറായ ജിം വൈറ്റിന്‍റെ ട്വീറ്റ് ആണ് മുന്‍ യുണൈറ്റഡ് താരം ബ്ലാസ്റ്റേഴ്സില്‍ എത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിടുന്നത്ന്ന. “രണ്ടു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ വെസ് ബ്രൗണും ബെര്‍ബറ്റോവും റെനെ മ്യൂലന്‍സ്റ്റീനു കീഴില്‍ കേരളാബ്ലാസ്റ്ററില്‍ ഒന്നിക്കുന്നു എന്നായിരുന്നു ജിം വൈറ്റിന്‍റെ ട്വീറ്റ്. ജിമ്മിന്‍റെ ട്വീറ്റിനു ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ബ്ലാസ്റ്റേഴ്‍സിന്‍റെ ഫെയ്സ്ബുക് ട്വിറ്റര്‍ പേജുകള്‍ വെസ് ബ്രൗണിന്‍റെ സൈനിങ് സ്ഥിരീകരിക്കുകയുണ്ടായി.

സ്കൈ സ്പോര്‍ട്ട്സിനു പുറമെ ദി സണ്‍ പത്രവും ഇഎസ്പിഎനും ഡിമിറ്ററിന്‍റെ ഇന്ത്യന്‍ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഏഴു കോടിക്ക് മുകളില്‍ തുകയായിരിക്കും മുപ്പത്തിയാറുകാരനായ ഡിമിറ്റര്‍ ബെര്‍ബറ്റോവിനു വേണ്ടി കേരളാ ബ്ലാസ്റ്റര്‍ മാനേജ്മെന്‍റ ചെലവിടേണ്ടിവരിക. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാര്‍ക്യു താരം നിര്‍ബന്ധമല്ലായെങ്കില്‍ കൂടിയും വിദേശതാരങ്ങള്‍ക്കായി ചെലവിടാവുന്ന പന്ത്രണ്ടുകോടി രൂപ എന്ന പരിതി മറികടക്കുവാനായി ഡിമിറ്ററിനെ മാര്‍ക്യൂ താരമായാവും സൈന്‍ ചെയ്യുക.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, ഫുല്‍ഹാം തുടങ്ങി ഒന്നാംനിര ലീഗുകളിലെ ക്ലബ്ബുകല്‍ക്കായി 94 ഓളം ഗോളുകളാണ് ഈ ബള്‍ഗേറിയന്‍ ഇതിഹാസത്തിന്‍റെ കാലുകളില്‍ നിന്നും പിറന്നത്. സാങ്കേതിക തികവും അടക്കവും കൈമുതലായുള്ള ഒരു സ്ട്രൈകറെന്ന നിലയിലാണ് ബെര്‍ബറ്റോവ് അറിയപ്പെടുന്നത്. അലെക്സ് ഫെര്‍ഗൂസനു കീഴിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഈ ബള്‍ഗേറിയന്‍ ഇതിഹാസം. ഗോള്‍മുഖത്ത് അചഞ്ചലമായ സ്ട്രൈക്കര്‍ എന്നതോടൊപ്പം ഒതുക്കത്തോടുകൂടി പന്തു കാലില്‍ നിര്‍ത്താനുള്ള തികവ് ബെര്‍ബറ്റോവിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സ്ഥിരം സെകണ്ട് സ്ട്രൈക്കര്‍ ആയി നിലനിര്‍ത്തി.

2007 മുതല്‍ 2013വരെയുള്ള കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫസ്റ്റ് ടീം കോച്ചായ കാലഘട്ടം മുതലാണ്‌ റെനെ മ്യൂലന്‍സ്റ്റീനും ഡിമിറ്റര്‍ ബെര്‍ബറ്റോവും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. 2013-14 കാലഘട്ടത്തില്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ഫുല്‍ഹാം എഫ്സിയുടെ കോച്ചായ ഘട്ടത്തില്‍ ബെര്‍ബറ്റോവും ഫുല്‍ഹാമിലുണ്ടായിരുന്നു.

പിന്നീട് രണ്ടു സീസണുകളില്‍ ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി മൊണാക്കോയ്ക്കുവേണ്ടിയാണ് ഡിമിറ്റര്‍ ബൂട്ടണിഞ്ഞത്. 2015–16 സീസണില്‍ ഗ്രീക്ക് ലീഗിലേക്ക് ചേക്കേറിയ ബെര്‍ബറ്റോവ് ഇരുപത്തിയഞ്ചുകളികളില്‍ നിന്നും അഞ്ചു ഗോളുകളും നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങി വരവ് ലക്ഷ്യം വെച്ചാണ് ബെര്‍ബറ്റോവ് ക്ലബ് വിടുന്നത് എന്ന് ദി സണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കേരളാ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്ത മറ്റൊരു വിദേശ താരമായ വെസ് വെസ് ബ്രൗണും ബെര്‍ബറ്റോവും ഇതേ കാലഘട്ടത്തില്‍ അലെക്സ് ഫെര്‍ഗൂസന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചവരാണ്. അന്നു ഫസ്റ്റ് ടീം കോച്ചായിരുന്ന റെനെ മ്യൂലന്‍സ്റ്റീനുമായുള്ള ഈ ഒത്തുചേരല്‍ മറ്റൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാലഘട്ടത്തിന്‍റെ ആവര്‍ത്തനമാവും എന്നു തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാദകരും പ്രതീക്ഷിക്കുന്നത്.

ഇയാന്‍ ഹ്യൂം, നെമഞ്ച പെസിക്, കറേജ് പെകൂസന്‍, വെസ് ബ്രൗകണ്‍ തുടങ്ങി നാലു വിദേശ താരങ്ങളെയാണ് ഇപ്പോള്‍ കേരളാബാസ്റ്റേഴ്സ് സൈന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വെസ് ബ്രൗണ്‍, നെമാഞ്ച, ഇയാന്‍ ഹ്യൂം എന്നിവര്‍ക്ക് വേണ്ടി വലിയൊരു തുക തന്നെയാണ് മാനേജ്മെന്റ് ചെലവിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചട്ടങ്ങള്‍ പ്രകാരം എട്ടു വിദേശ താരങ്ങളെ വരെ ഒരു ടീമിനു സൈന്‍ ചെയ്യാം എന്നിരിക്കെ ഇനിയും മൂന്നു വിദേശതാരങ്ങള്‍ കേരളത്തിലേക്ക് എത്തുമോ എന്നുകൂടി അറിയേണ്ടതുണ്ട്.

Read More : ട്വിറ്ററിൽ പത്ത് ലക്ഷം ഫോളേവേഴ്സ്; ആരാധകരുടെ പിന്തുണയിൽ ബ്ലാസ്റ്റേഴ്സിനെ വെല്ലാൻ ആരുമില്ല

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ