കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ ദിമിതര്‍ ബെര്‍ബറ്റോവിന് ജന്മദിനാഘോഷം. ഇന്നലെയായിരുന്നു ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ബെര്‍ബയുടെ ജന്മദിനം. മുപ്പത്തിയേഴാം വയസ്സിലേക്ക് കടന്ന ബള്‍ഗേറിയക്കാരനുള്ള കേയ്ക്കുമായി വന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സഹതാരമായിരുന്ന വെസ്റ്റ് ബ്രൗണാണ്.

കേയ്ക്കിന് നന്ദി രേഖപ്പെടുത്തിയ താരത്തിനു മറ്റൊരു സന്ദേശം കൂടി പങ്കുവയ്ക്കാനുണ്ടായിരുന്നു.

“ഫുട്ബാളിനിടയില്‍ കാലം പോകുന്നത് എങ്ങനെയാണ് അറിയില്ല. അതുകൊണ്ട് നിങ്ങളുടെ സമയം പരമാവധി ആസ്വദിക്കൂ… കളിയും പരിശീലനവും ഒക്കെ ആസ്വദിക്കുക. സഹതാരങ്ങളുടെ കൂടെ ചെലവിടുന്ന സമയമൊക്കെ ആസ്വദിക്കുക.” എന്ന് പറഞ്ഞ താരം വരാനിരിക്കുന്ന കളികളെ കുറിച്ചും ഓര്‍മിപ്പിച്ചു.

ഇനിയുള്ള അഞ്ചുകളികളും ജയിക്കണം എന്ന് പറഞ്ഞാണ് ബെര്‍ബ അവസാനിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ