റയല്‍ മാഡ്രിഡിൽ തന്റെ സഹതാരവും സൂപ്പര്‍ സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് തുറന്ന് പറച്ചിലുകളുമായി റയലിലെ ഫ്രഞ്ച് മുന്നേറ്റ താരം കരീം ബെൻസേമ. ക്രിസ്റ്റ്യാനോ തന്നേക്കാള്‍ സ്വാര്‍ത്ഥനാണെന്ന് സഹതാരം കരീം ബെന്‍സേമ ഫ്രാന്‍സിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ റൊണാൾഡോയുടെ ഈ സ്വാര്‍ത്ഥത ടീമിന് ഗുണകരമാണെന്നും ബെന്‍സേമ പറയുന്നു. ‘ഒരു ദശാബ്ദത്തോളമായി ഞാൻ റയലിനു വേണ്ടി ബൂട്ടണിയുന്നു. ലാലിഗയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും റൊണാള്‍ഡോയുടെ പ്രതിഭയ്ക്കു പിന്നില്‍ ഒരു നിഴലായി മാത്രം താന്‍ ഒതുങ്ങിപ്പോവുകയാണ്. പക്ഷെ എനിക്കതില്‍ പരാതിയൊന്നുമില്ല. എന്നോടൊപ്പം കളിക്കുന്നയാൾ സീസണില്‍ 50 ഗോള്‍ നേടുമ്പോള്‍ എന്റെ നേട്ടങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോകും. അത് സ്വാഭാവികമാണ് ‘ ബെന്‍സേമ വ്യക്തമാക്കി.

താനും റൊണാള്‍ഡോയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായെന്നും ബെന്‍സിമ കൂട്ടിച്ചേര്‍ത്തു. റയലിന്റെ മുൻ പരിശീലകനായിരുന്ന ഹോസെ മൗറീന്യോയേയും ബെന്‍സേമ പുകഴ്ത്തി. തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ലായെന്നും ബെന്‍സേമ വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ