ബംഗലൂരുവിനെതിരെ ഡൽഹിയ്ക്ക് അട്ടിമറി വിജയം; ഒന്നാം സ്ഥാനക്കാർക്ക് തുടർച്ചയായ രണ്ടാം തോൽവി

ലീഗിൽ ബംഗലൂരു വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്

bengaluru fc, dehli dynamos, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,

ഇന്ത്യൻ സൂപ്പർ ലീഗിൽ കാലിടറി വീണ്ടും ബംഗലൂരു എഫ് സി. ഡൽഹി ഡൈനാമോസിനോടാണ് ഇക്കുറി ബംഗലൂരു പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഡൽഹിയുടെ വിജയം. ലീഗിൽ ബംഗലൂരു വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോടും ബംഗലൂരു പരാജയപ്പെട്ടിരുന്നു.

മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയതും ഡൽഹിയയിരുന്നു. ഒമ്പതാം മിനിറ്റിൽ ഉലിസസ് ഡാവില്ലയാണ് ഡൽഹിയെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റിൽ ബോയ്ത്താങ് ബംഗലൂരുവിനെ ഒപ്പമെത്തിച്ചു. പിന്നീട് ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ആദ്യം ഗോൾ നേടിയത് ബംഗലൂരുവായിരുന്നു. നായകൻ സുനിൽ ഛേത്രി ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ ഡാനിയേലിന്റെ അടുത്തടുത്ത രണ്ട് ഗോളുകൾക്ക് ഡൽഹി മത്സരത്തിൽ ലീഡും ജയവും നേടി. 77, 81 മിനിറ്റുകൾക്കായിരുന്നു ഡാനിയേലിന്റെ ഗോളുകൾ.

ലീഗിന്റെ അവസാന ഘട്ടത്തിൽ വലിയ തകർച്ചയാണ് ബംഗലൂരു എഫ് സി നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിനോട് അവസാന നിമിഷത്തിൽ സമനില നേടിയ ബംഗലൂരു കഷ്ടിച്ചാണ് തോൽവിയിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ ചെന്നൈയോടും ഡൽഹിയോടും പരാജയമറിയാനായിരുന്നു ബംഗലൂരുവിന്റെ വിധി. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള ടീമുകളോട് തുടർച്ചയായി നേരിടുന്ന പരാജയം ഒന്നാം സ്ഥാനക്കാരായ ബംഗലൂരുവിന്റെ പ്രകടനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഫുട്ബോൾ ആരാധകർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bengaluru fc vs delhi dynamos match report

Next Story
ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഫിഫ ലോകകപ്പിലേയ്ക്ക് പ്രത്യേക ക്ഷണംICC World Cup 2019, Cricket World Cup 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com