ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ വിജയക്കൊടി പാറിക്കാന്‍ തങ്ങള്‍ എന്തുകൊണ്ടും യോജ്യര്‍ എന്ന് തെളിയിക്കുന്നതായിരുന്നു ബെംഗളൂരു എഫ്സിയുടെ പ്രകടനം. അക്രമത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഡല്‍ഹി ഡൈനാമോസിവെച്ച ആല്‍ബര്‍ട്ടോ രൊക്കയുടെ നീലപ്പട ഒന്നിനെതിരെ നാല് ഗോളുകളുടെ ആധിപത്യത്തിലാണ് വിജയിച്ചത്.

എറിക് പാര്‍ത്താലുവിലൂടെ 24ാം മിനുട്ടിലാണ് ബെംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തുന്നത്. കോര്‍ണറില്‍ നിന്നും പാര്‍ത്തലുവിനു ഹര്‍മോന്‍ജിത് സിങ് ഖാബ്രയില്‍ നിന്നും ലഭിച്ച ഹെഡ്ഡര്‍ പാസ് ഡല്‍ഹിയുടെ ഗോളിക്ക് അവസരം നല്‍കാതെ പോസ്റ്റിലേക്ക് തുളച്ചു കയറുകയായിരുന്നു. ആദ്യ പകുതി അവസാനിരിക്കെ നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ മറ്റൊരു ബാക്ക് ഹെഡ്ഡറിലൂടെ എറിക് പാര്‍ത്താലു രണ്ടാമത്തെ ഗോളും കണ്ടെത്തി. അമ്പത്തിയേഴാം മിനുട്ടില്‍ മധ്യനിരതാരം ലെനി റോഡ്രിഗസ് മൂന്നാമത്തെ ഗോളും കണ്ടെത്തി.

86ാം മിനുട്ടില്‍ ബെംഗളൂരു ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സണെതിരെ ബോക്സില്‍ വച്ച് ഉയര്‍ന്ന ഹാന്‍ഡ്ബോള്‍ കാലു ഉച്ചെ പെനാല്‍റ്റിയിലൂടെ ഗോള്‍ ആക്കിയത് മാത്രമായിരുന്നു ഡല്‍ഹിയ്ക്ക് ആശ്വസിക്കുവാനുള്ള ഏക കാര്യം. ഡല്‍ഹിക്ക് ഗോള്‍ ലഭിച്ചതിനു ഒരു മിനുട്ടിനുള്ളില്‍ തന്നെ മിക്കുവിലൂടെ ബെംഗളൂരു നാലാമത്തെ ഗോളും കണ്ടെത്തി. സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനുവേണ്ടിയുള്ള മിക്കുവിന്‍റെ ആദ്യ ഗോളിന് അവരം ഒരുക്കിയത്.

ആദ്യ കളിയില്‍ ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ലാല്‍റിന്‍സുവാലയേയും പ്രീതം കോട്ടലിനെയുമൊകെ നിഷ്പ്രഭാമാക്കുന്നതായിരുന്നു ബെംഗളൂരുവിന്‍റെ പ്രകടനം.

ഇതോടെ തുടര്‍ച്ചയായി രണ്ടാമത്തെ റൗണ്ടിലും ഐഎസ്എല്‍ പോയന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനവും ബെംഗളൂരു എഫ്സി നിലനിര്‍ത്തി. ആദ്യ ഐ ലീഗ് സീസണില്‍ തന്നെ ചാംബ്യന്മാരായ പാരമ്പര്യം തന്നെയാവും ബെംഗളൂരു ഇവിടെയും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ബെംഗളൂരു എഫ്‌സി അവലോകനം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ