ബെംഗളൂരു:ഐഎസ്എല്ലിൽ അഞ്ചാം സീസൺ ജയത്തോടെ തുടങ്ങി ബെംഗളുരു എഫ് സി. നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളുരു എഫ് സി പരാജയപ്പെടുത്തിയത്.സൂപ്പർ താരം മിക്കുവിന്റെ ഗോളിലാണ് ബെംഗളൂരുവിന്റെ വിജയം .

കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയായിരുന്നു സുനില്‍ ഛേത്രിയും സംഘവും. കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ ചെന്നൈക്ക് പക്ഷെ തിളങ്ങാനായില്ല. കഴിഞ്ഞ സീസണില്‍ ബെംഗളുരുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും ചെന്നൈയിന്‍ ആണ് ജയിച്ചത്. ഇത്തവണയും ചരിത്രം ആവർത്തിക്കുകയായിരുന്നു.

Bengaluru FC vs Chennaiyin FC Live

09.30 PM:

09.22 PM: മിക്കുവിനെ പിൻവലിച്ച് ബെംഗളൂരു. പകരം സെംബോയി മൈതാനത്ത്

09.20 PM: 4 മിനിറ്റിന്റെ അധികസമയം

09.19 PM:

09.17 PM: ബെംഗളൂരു നിരയിൽ വീണ്ടും മാറ്റം. ഉദാന്തക്ക് പകരക്കാരനായി ബൊയ്താങ്

09.13 PM: ബെംഗളൂരു പ്രതിരോധത്തെ സാക്ഷിയാക്കി ചെന്നൈ മുന്നേറ്റം. ഗോളാകുന്നില്ല

09.09 PM: ചെന്നൈ ആക്രമണം ശക്തമാക്കുന്നു. ബെംഗളൂരു ഗോൾമുഖത്ത് ഒന്നിന് പിന്നാലെ ഒന്നായി അവസറങ്ങൾ

09.06 PM: ചെന്നൈ നിരയിലും മാറ്റം. മലിസൺ പുറത്തേക്ക് സലോം അകത്ത്

09.03 PM: ബെംഗളൂരു നിരയിൽ വീണ്ടും മാറ്റം. സിസ്കോക്ക് പകരക്കാരനായി എത്തുന്നത് ഭൂട്ടാന്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ചെഞ്ചോ

09.00 PM: സുനിൽ ഛേത്രിയുടെ ഒറ്റയാൾ മുന്നേറ്റം

08.58 PM: ചെന്നൈ ഗോൾമുഖത്ത് തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ച് ബെംഗളൂരു

08.53 PM: വീണ്ടും ജെറിയുടെ ഫൌൾ. ബെംഗളൂരുവിന് ഫ്രീകിക്ക്

08.50 PM: മധ്യ നിരയിൽ മാറ്റം, മത്സരത്തിലെ ആദ്യ സബ്സറ്റിറ്റ്യൂഷൻ.
ഐസക്ക് ഔട്ട് ഥാപാ ഇൻ

08.45 PM: മഞ്ഞ…..മത്സരത്തിൽ വീണ്ടും യെല്ലോ കാർഡ്. ഉദാന്തെയെ ഫൌൾ ചെയ്തതിന് ജെറിക്ക് യെല്ലോ കാർഡ്

08.43 PM: വീണ്ടും ബെംഗളൂരു മുന്നേറ്റം

08.37 PM: ഗോൾ മടക്കാൻ ചെന്നൈയുടെ തന്ത്രങ്ങൾ

08.35 PM: മത്സരം രണ്ടാം പകുതിയിലേക്ക്

08.20 PM: ഒന്നാം പകുതിയിൽ മിക്കുവിന്റെ ആദ്യ ഗോളിൽ ബെംഗളൂരു മുന്നിൽ 1-0

08.13 PM: ഫ്രൻസിസ്കോ ഹെർണാണ്ടസ് നൽകിയ പാസ് ചെന്നൈ പ്രതിരോധം തകർത്ത് മിക്കു ഗോളാക്കുകയായിരുന്നു

08.10 PM: ഗോൾ……….. മിക്കൂ….

08.08 PM: ബോക്സിന് തൊട്ടുവെളിയിൽ ചെന്നൈക്ക് അനുകൂലമായ ഫ്രീകിക്ക്

08.05 PM: മഞ്ഞ…..ഹർമൻജോത് സിങ് ഖാബ്രാക്ക് യെല്ലോ കാർഡ്

07.59 PM:

07.55 PM: ബെംഗളൂരുവിന്റെ ഗോൾ ശ്രമം ചെന്നൈ ഗോൾകിക്കായി അവസാനിക്കുന്നു

07.53 PM:

07.50 PM: ബെംഗളൂരു ഗോൾമുഖത്ത് ചെന്നൈക്ക് തുറന്ന അവസരം പാഴകുന്നു

07.47 PM: ചെന്നൈ മുന്നേറ്റം ………

07.45 PM: ചെന്നൈയിൻ ഗോൾമുഖത്ത് വീണ്ടും മിക്കുവിന്റെ മുന്നേറ്റം

07.43 PM: കോച്ച് കാർലസ് കുഡ്രാട്ടിന്റെ കീഴിൽ ബെംഗളൂരുവിന് ഐഎസ്എല്ലിൽ ആദ്യ മത്സരം

07.40 PM: ഗ്രിഗറി നെൽസണിന് പരിക്ക്

07.37 PM: എതിർ ഗോൾമുഖത്ത് തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ച് ബെംഗളൂരു

07.35 PM: ചാൻസ് , തുടക്കത്തിൽ തന്നെ ബെംഗളൂരുവിന് ഗോൾ ചാൻസ്.

07.30 PM: കിക്കോഫ് – ചെന്നൈയിന്‍ എഫ് സി vs ബംഗളുരു എഫ് സി

07.30 PM:

07.20 PM: ഇരു ടീമുകളും മൈതാനത്തേക്ക്

07.18 PM: ചെന്നൈയിൻ 4-2-3-1 ഫോർമേഷനിലാകും കളിക്കുക

07.15 PM: ബെംഗളൂരു 4-2-3-1 ഫോർമേഷനിലാകും കളിക്കുക

07.10 PM:

07.05 PM:

07.00 PM: ആവേശപോരിന് ആരാധകർ തയ്യാർ

06.55 PM:

06.50 PM:

06.45 PM:

ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം സീസണിലെ ശക്തമായ പോരാട്ടമാണ് ബെംഗളൂരുവിൽ നടക്കുന്നത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ