scorecardresearch

നിറഞ്ഞാടി സി.കെ വിനീത് , ഫെഡറേഷൻ കപ്പ് കിരീടം ബംഗലൂരു എഫ്സിക്ക്

​മല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വിലാണ് ബാംഗ്ലൂരൂ എഫ്സി കിരീടം നേടിയത്.

നിറഞ്ഞാടി സി.കെ വിനീത് , ഫെഡറേഷൻ കപ്പ് കിരീടം ബംഗലൂരു എഫ്സിക്ക്

ബംഗലൂരു: ഫെഡറേഷൻ കപ്പ് കിരീടം ബാംഗ്ലൂരു എഫ്സിക്ക് . മ​ല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വിലാണ് ബാംഗ്ലൂരൂ എഫ്സി കിരീടം നേടിയത്. കലാശക്കളിയിൽ മോ​ഹ​ൻ​ബ​ഗാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ബം​ഗ​ളു​രു എ​ഫ്സി​യു​ടെ വി​ജ​യം. ഇ​തോ​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ എ​എ​ഫ്സി ക​പ്പി​ന് ബം​ഗ​ളു​രു എ​ഫ്സി യോ​ഗ്യ​ത നേ​ടി.

ഇ​രു​ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ൽ, ബം​ഗ​ളു​രു എ​ഫ്സി​ക്കാ​യി സി.​കെ.​വി​നീ​ത് ഇ​ര​ട്ട​ഗോ​ളു​ക​ൾ നേ​ടി കി​രീ​ട​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാം​വ​ട്ടം ഫൈ​ന​ൽ ക​ളി​ക്കു​ന്ന ബം​ഗ​ളു​രു എ​ഫ്സി ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bengaluru fc beat mohun bagan 2 0 courtesy ck vineeth twin strikes

Best of Express