ഇങ്ങളെന്താ തമാശിക്കയാ! ഡ്രസ്സിങ് റൂമില്‍ നിന്നും സ്‌റ്റോക്ക്‌സിനെ തിരികെ വിളിച്ച് അമ്പയര്‍

അപ്പോഴേക്കും സ്‌റ്റോക്ക്‌സിന് പകരം ജോണി ബെയര്‍സ്‌റ്റോ ക്രീസിലെത്തിയിരുന്നു

ben stokes, england, west indies, cricket, ie malayalam, ബെന്‍ സ്റ്റോക്ക്സ്, ഇംഗ്ലണ്ട്, വിന്‍ഡീസ്, ഐഇ മലയാളം

സെന്റ് ലൂസിയ: വിന്‍ഡീസ്-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ മൈതാനത്ത് നാടകീയ സംഭവങ്ങള്‍. പുറത്തായ ബെന്‍ സ്റ്റോക്ക്‌സിനെ ഡ്രെസ്സിങ് റൂമില്‍ നിന്നും അമ്പയര്‍ തിരികെ വിളിക്കുകയായിരുന്നു. കളിക്കളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രംഗങ്ങള്‍ക്കാണ് സെന്റ് ലൂസിയ സാക്ഷ്യം വഹിച്ചത്.

സ്‌കോര്‍ 52 ലെത്തി നില്‍ക്കെ അല്‍സാരി ജോസഫ് എറിഞ്ഞ പന്തില്‍ അല്‍സാരിക്കു തന്നെ ക്യാച്ച് നല്‍കി സ്റ്റോക്ക്‌സ് പുറത്താവുകയായിരുന്നു. ഇതോടെ സ്‌റ്റോക്ക്‌സ് പവലിയനിലേക്ക് മടങ്ങി. മുറിയിലെത്തി പാഡ് അഴിക്കാന്‍ തുടങ്ങുമ്പോഴേക്കും തേര്‍ഡ് അമ്പയര്‍ സ്റ്റോക്‌സ് പുറത്തായത് നോ ബോളിലാണെന്ന് വിധിച്ചു.

തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നതോടെ ഫീല്‍ഡ് അമ്പയര്‍ സ്റ്റോക്ക്‌സിനെ തിരികെ വിളിക്കുകയായിരുന്നു. അപ്പോഴേക്കും സ്‌റ്റോക്ക്‌സിന് പകരം ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ ജോസ് ബട്ട്‌ലറുമൊത്ത് ഇന്നിങ്‌സ് പദ്ധതികളിടുകയായിരുന്നു.തീരുമാനം മാറിയതോടെ ബെയര്‍സ്‌റ്റോ മടങ്ങി. പിന്നാലെ ഡ്രസ്സിങ് റൂമില്‍ നിന്നും സ്റ്റോക്ക്‌സ് മടങ്ങിയെത്തി.

ഐസിസിയുടെ നിയമം പ്രകാരം അമ്പയര്‍ക്ക് സ്റ്റോക്‌സിനെ തിരികെ വിളിക്കാന്‍ സാധിക്കും. സ്‌റ്റോക്‌സും ബട്ട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനായി അഞ്ചാം വിക്കറ്റിനായി 124 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ben stokes was recalled despite making his into the dressing room

Next Story
ടീമിൽ സെലക്ഷൻ നൽകിയില്ല; മുൻ ഇന്ത്യൻ താരത്തിന് നേരെ ആക്രമണം
The moderation of comments is automated and not cleared manually by malayalam.indianexpress.com