ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ ദി സൺ പുറത്തുവിട്ടു. വിഡിയോയിൽ ബെൻ സ്റ്റോക്സിനെപ്പോലെ തോന്നിക്കുന്ന ഒരാൾ മറ്റൊരാളെ മർദിക്കുന്നത് കാണാം.

വെസ്റ്റ് ഇൻഡീസിനെതിരായ മൽസരവിജയം ആഘോഷിക്കുന്നതിനിടെയാണ് ബെൻ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ബ്രിസ്റ്റോളിലെ ബാർഗോ ബാറിലായിരുന്നു സംഭവം. താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് താരത്തെ ടീമിൽനിന്നും ഒഴിവാക്കി. സംഭവസമയത്ത് സ്റ്റോക്സിന് ഒപ്പമുണ്ടായിരുന്ന അലക്സ് ഹെയൽസിനെയും ടീമിൽനിന്നും മാറ്റിനിർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ