ലണ്ടന്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിന് മുന്നോടിയായി കനത്ത തിരിച്ചടി. സൂപ്പര്‍താരം ബെന്‍ സ്റ്റോക്ക്‌സ് രണ്ടാം ടെസ്റ്റിനുണ്ടാകില്ല. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ നായകന്‍ വിരാട് കോഹ്ലിയുടേതടക്കം നാല് വിക്കറ്റുകള്‍ നേടിയ സ്‌റ്റോക്ക്‌സാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഒമ്പതാം തിയ്യതി മുതലാണ് രണ്ടാം ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ അരങ്ങേറുക.

കഴിഞ്ഞ സെപ്തംബറില്‍ ബാറിന് പുറത്ത് വച്ച് അടിയുണ്ടാക്കിയ സംഭവമാണ് ഇംഗ്ലണ്ടിനും സ്റ്റോക്‌സിനും ഇപ്പോള്‍ തിരിച്ചടിയായിരിക്കന്നത്. ഓഗസ്റ്റ് ആറാം തിയ്യതി മുതലാണ് കേസില്‍ വാദം കേള്‍ക്കുക. അതേസമയം, സ്‌റ്റോക്‌സിന് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇംഗ്ലണ്ട്.

സൂപ്പര്‍ ഓള്‍റൗണ്ടറായ സ്‌റ്റോക്ക്‌സിന് പകരം മോയിന്‍ അലിയേയോ ക്രിസ് വോക്‌സിനേയോ ആകും രണ്ടാം ടെസ്റ്റില്‍ ഇറക്കുക എന്നാണ് മുന്‍ നായകന്‍ മൈക്കിള്‍ വോഗണ്‍ പറയുന്നത്. അതേസമയം, ലോര്‍ഡ്‌സിലെ പിച്ച് എങ്ങനെ ആണെന്നത് അനുസരിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നായകന്‍ വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ട് വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇന്ത്യ 162 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ