ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ബെൻ സ്റ്റോക്സ് കളിച്ചേക്കില്ല. റസ്റ്ററന്റിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസിലെ വാദം കേൾക്കൽ അവസാനിക്കാത്തതാണ് താരത്തിന് മത്സരം നഷ്ടമാകാൻ കാരണം. നേരത്തെ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റും സ്റ്റോക്സിന് നഷ്ടമായിരുന്നു. ഒന്നാം ടെസ്റ്റിൽ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായത്. രണ്ടു ഇന്നിങ്സുകളിലായി 6 വിക്കറ്റാണ് സ്റ്റോക്സ് വീഴ്ത്തിയത്.

ഓഗസ്റ്റ് 18 നാണ് ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. എന്നാൽ സ്റ്റോക്സിന്റെ വാദം കേൾക്കൽ തിങ്കളാഴ്ച വരെ തുടരുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് നോട്ടിങ്ഹാമിൽ നടക്കുന്ന ടെസ്റ്റിലും സ്റ്റോക്സ് ഉണ്ടാകില്ലെന്ന് വ്യക്തമായത്. അതേസമയം മൂന്നാം ടെസ്റ്റിനുള്ള 13 പേരടങ്ങുന്ന ഇംഗ്ളണ്ട് ടീമിനെ നാളെ പ്രഖ്യാപിക്കും.

കോടതി നടപടികൾ നേരത്തെ പൂർത്തിയായാലും സ്റ്റോക്സിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. കോടതിവിധിക്ക് ശേഷമാകും ഇംഗ്ളിഷ് ക്രിക്കറ്റ് ബോർഡിന്റെ അച്ചടക്ക സമിതി സ്റ്റോക്സിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. നേരത്തെ ആഷസ് പരന്പരയുൾപ്പടെയുള്ള മത്സരങ്ങൾ നഷ്ടപ്പെട്ട താരത്തിനെതിരെ ബോർഡ് കാര്യമായ നടപടികൾ സ്വീകരിക്കില്ലന്നാണ് കരുതപ്പെടുന്നത്.

2017 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബ്രിസ്റ്റളിൽ നിശാപാർട്ടി കഴിഞ്ഞ് മടങ്ങവേ താരം കലഹത്തിലേർപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്റ്റോക്സിനെ കുറച്ച് മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇംഗ്ളണ്ടിന്രെ തന്നെ അലക്സ് ഹെൽസും സംഭവസമത്ത് സ്റ്റോകസിനൊപ്പമുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ