ലണ്ടൻ: തെരുവിൽ തല്ലുണ്ടാക്കിയ ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്സിന് വീണ്ടും തിരിച്ചടി. സ്റ്റോക്ക്സിന്രെ സ്പോൺസർമാരായിരുന്ന ന്യൂ ബാലന്‍സ് കമ്പനി താരത്തെ കൈവിട്ടിരിക്കുകാണ്. പ്രമുഖ സ്പോര്‍ട്സ് വെയര്‍ കമ്പനിയായ ന്യൂ ബാലന്‍സ് ബെന്‍ സ്റ്റോക്സുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി അറിയിച്ചു. തങ്ങളുടെ കമ്പനിയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രവർത്തികളാണ് സ്റ്റോക്ക്സ് ചെയ്തതെന്നും , ഇതുമായി കമ്പനിക്ക് പൊരുത്തപ്പെട്ട് പോകാനാവില്ലെന്നും ന്യൂ ബാലന്‍സ് കമ്പനി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റോളില്‍ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെട്ട വിവാദ സംഭവമാണ് കരാര്‍ അവസാനിപ്പിക്കുന്നതിന്റെ കാരണമായി കമ്പനി അറിയിച്ചത്. ആഷസ് ടീമിനൊപ്പം സ്റ്റോക്സ് സഞ്ചരിക്കില്ലെന്ന് നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ കിറ്റ് സ്പോണ്‍സര്‍മാരായ ന്യൂ ബാലന്‍സിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ