/indian-express-malayalam/media/media_files/vPGYtKly5JyJ6VNHXI5Q.jpg)
Ben Stokes (File Photo)
England Cricket Team Captain: ഇന്ത്യയോട് നാണംകെട്ടതിന് പിന്നാലെ ചാംപ്യൻസ് ട്രോഫിയിലും മോശം പ്രകടനം വന്നതോടെയാണ് ജോസ് ബട്ട്ലർ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ സ്ഥാനം രാജിവെച്ചത്. ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ് ബോൾ ക്യാപ്റ്റൻ ആരാവും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഈ സമയമാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെ വരും എന്ന റിപ്പോർട്ടുകൾ വരുന്നത്.
2026ലെ ട്വന്റി20 ലോകകപ്പും 2027ലെ ഏകദിന ലോകകപ്പും മുൻപിൽ നിൽക്കെ ഇംഗ്ലണ്ടിന് പുതിയ വൈസ് ബോൾ ക്യാപ്റ്റനെ തീരുമാനിക്കുക എന്നത് ഏറെ കരുതലോടെ ചെയ്യേണ്ട കാര്യമാണ്. ജോ റൂട്ട് അല്ലെങ്കിൽ ഹാരി ബ്രൂക്ക് എന്നിവരിൽ ഒരാൾ ബട്ട്ലറിന് പകരം ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ് കൂടുതൽ ശക്തം.
എന്നാൽ പരിശീലകൻ ബ്രണ്ടൻ മക്കല്ലം ബെൻ സ്റ്റോക്ക്സിന്റെ തിരിച്ചുവരവിനായി വാദിക്കുന്നു എന്ന സൂചനകളാണ് വരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ റോബ് കീ ആണ് ബെൻ സ്റ്റോക്ക്സ് ചിലപ്പോൾ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും എന്ന് ഇഎസ്പിഎന്നിനോട് സംസാരിക്കവെ വെളിപ്പെടുത്തിയത്.
സ്റ്റോക്ക്സിനെ പരിഗണിക്കാത്തത് വിഡ്ഡിത്തം
നിലവിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനാണ് ബെൻ സ്റ്റോക്ക്സ്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സ്റ്റോക്ക്സിനെ പരിഗണിച്ചില്ല എങ്കിൽ അത് വിഡ്ഡിത്തം ആവും എന്ന് ഇസിബി തലവൻ പറഞ്ഞു. "ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വൈറ്റ് ബോൾ ക്യാപ്റ്റന്മാരിൽ ഒരാളാണ് ബെൻ സ്റ്റോക്ക്സ്. തന്ത്രങ്ങൾ മെനയുന്നതിൽ സ്റ്റോക്ക്സ് ഏറെ മികച്ച് നിൽക്കുന്നു. നമ്മൾ അത് ടെസ്റ്റ് ക്രിക്കറ്റിൽ കാണുന്നതാണ്. സഹതാരങ്ങളെ ഏത് സമ്മർദത്തിലും മുൻപിൽ നിന്ന് നയിക്കാൻ സ്റ്റോക്ക്സിന് സാധിക്കും," ഇസിബി തലവൻ റോബ് പറഞ്ഞു.
2022ലാണ് ബെൻ സ്റ്റോക്ക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിലെ സമ്മർദം ചൂണ്ടിക്കാണിച്ചായിരുന്നു സ്റ്റോക്ക്സിന്റെ വിരമിക്കൽ. 2023 ഏകദിന ലോകകപ്പിൽ വിരമിക്കൽ തീരുമാനം പിൻവലിച്ച് സ്റ്റോക്ക്സ് തിരിച്ചെത്തിയിരുന്നു. എന്നാൽ പിന്നെ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചിട്ടില്ല.
Read More
- Women Premier League: യുപിയുടെ പ്രതീക്ഷകൾ അവസാനിച്ചു; മുംബൈക്ക് അനായാസ ജയം
- Sunil Chhetri: വിരമിക്കൽ തീരുമാനം പിൻവലിച്ചു; സുനിൽ ഛേത്രി ഇന്ത്യക്കായി കളിക്കും
- Pakistan Cricket Team: ഉറങ്ങിപ്പോയി; ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല; നാണക്കേടിന്റെ റെക്കോർഡ്
- ICC Champions Trophy Final: "രോഹിത് സ്വാർഥനാവണം"; ഗംഭീറിന്റെ ന്യായീകരണം തള്ളി ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us