ആഷസ് പരമ്പരയിൽ ജീവൻ നിലനിർത്തി ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ലീഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ ഒരു വിക്കറ്റിനാണ് ആതിഥേയർ കങ്കാരുക്കളെ പരാജയപ്പെടുത്തിയത്. ബെൻ സ്റ്റോക്സിന്റെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം ഒരുക്കിയത്. ജയത്തോടെ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇംഗ്ലണ്ട് ഓസ്ട്രേലിയക്ക് ഒപ്പമെത്തുകയും ചെയ്തു.
ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ട് പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ സ്കോറെന്ന റെക്കോർഡും മൂന്നാം മത്സരത്തിലായിരുന്നു. 359 റൺസെന്ന കൂറ്റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന സ്കോറിൽ നിന്ന് കളി പുനരാരംഭിക്കുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 203 റൺസ്. എന്നാൽ 75 റൺസിന്റെ കൂടെ രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും നായകൻ റൂട്ട് വീണു.
Also Read: വീരന്മാരാകാന് വന്ന് വലയില്‍ വീണു; നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇംഗ്ലണ്ട്
പാതിവഴിയിൽ റൂട്ട് മടങ്ങിയതോടെ മത്സരം പിന്നീട് സ്റ്റോക്സ് ഏറ്റെടുത്തു. കൂട്ടായി വന്നവരോക്കെ ചെറിയ സ്കോറിൽ മടങ്ങിയപ്പോഴും സ്റ്റോക്സ് ക്രീസിൽ നിലയുറപ്പിച്ചു എന്ന് മാത്രമല്ല വെടിക്കെട്ട് ബാറ്റിങ്ങുമായി ഇംഗ്ലണ്ട് സ്കോർ ഉയർത്തുകയും ചെയ്തു. ജോണി ബെയര്‍സ്റ്റോ(36), ജോസ് ബട്ലര്(1), ക്രിസ് വോക്സ്(1), ജോഫ്ര ആര്‍ച്ചര്‍(15), സ്റ്റുവര്‍ട്ട് ബ്രോഡ്(0)എന്നിങ്ങനെയായിരുന്നു പിന്നീടെത്തിയ ഇംഗ്ലീഷ് താരങ്ങളുടെ സ്കോർ. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് സ്റ്റോക്സ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
19 പന്തില്‍ 11 ഫോറുകളും എട്ട് സിക്സുകളും സഹിതം 135 റണ്‍സാണ് സ്റ്റോക്സ് അടിച്ചെടുത്തത്. സ്റ്റുവർട്ട് ബ്രോഡ് ഒമ്പതാം വിക്കറ്റിൽ പുറത്താകുമ്പോൾ 286 റൺസിലായിരുന്ന ഇംഗ്ലണ്ടിനെ സ്റ്റോക്സ് പതിനൊന്നാമൻ ജാക്കിന മറുവശത്ത് സാക്ഷിയാക്കി ഇതിഹാസ വിജയമൊരുക്കി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 67 റണ്‍സ് മാത്രമെടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ പുറത്തായിരുന്നു. ഇതോടെ 112 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് 246 റൺസ് കൂടി കൂട്ടിച്ചേർത്ത് വിജയലക്ഷ്യം ഒരുക്കിയതാണ്. ജയിക്കാമെന്ന പ്രതീക്ഷ ഇംഗ്ലണ്ടിനും നഷ്ടപ്പെട്ടിരുന്നു. എന്നാൽ സ്റ്റോക്സിന്റെ ഇന്നിങ്സ് മത്സരഫലം മാറ്റി മറിച്ചു.
ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണും ഓരോ വിക്കറ്റ് വീതം നേടി പാറ്റ് കമ്മിൻസും ജെയിംസ് പാറ്റിൺസണും ഓസിസ് നിരയിലെ വിക്കറ്റ് വേട്ടക്കാരായി.