പോയവര്‍ഷത്തെ പ്രകടനങ്ങള്‍ കണക്കിലെടുത്തുള്ള ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് കിരീടം നേടികൊടുക്കാന്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച ബെന്‍ സ്റ്റോക്സാണ് ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരത്തിന് അര്‍ഹനായത്.
A World Cup winner and scorer of one of the greatest Test innings of all time, Ben Stokes is the winner of the Sir Garfield Sobers Trophy for the world player of the year.#ICCAwards pic.twitter.com/5stP1fqSAP
— ICC (@ICC) January 15, 2020
മികച്ച പുരുഷ താരത്തിനുള്ള ഐസിസിയുടെ ‘സര് ഗാരി സോബേഴ്സ്’ പുരസ്കാരമാണ് സ്റ്റോക്സിന് ലഭിക്കുക. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് സ്റ്റോക്സ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനം കൂടിയാണ് സ്റ്റോക്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
2019 ലെ ഐസിസി ഏകദിന ക്രിക്കറ്റർ പുരസ്കാരത്തിന് ഇന്ത്യയുടെ ‘ഹിറ്റ്മാൻ’ രോഹിത് ശർമ അർഹനായി. ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി.
Who remembers this gesture from Virat Kohli during #CWC19?
The Indian captain is the winner of the 2019 Spirit of Cricket Award #ICCAwards pic.twitter.com/Z4rVSH8X7x
— ICC (@ICC) January 15, 2020
ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് ആണ് ടെസ്റ്റ് ക്രിക്കറ്റിലെ താരം. ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ഇന്ത്യൻ താരം ദീപക് ചഹർ സ്വന്തമാക്കി. ബംഗ്ലാദേശിനെതിരെ ഏഴ് റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ പ്രകടനമാണ് ചഹറിനെ ഐസിസി പുരസ്കാരത്തിന് അർഹനാക്കിയത്. ഐസിസിയുടെ എമർജിങ് ക്രിക്കറ്റർ പുരസ്കാരം ഓസ്ട്രേലിയയുടെ പുത്തൻ താരോദയം മാർനസ് ലാബുഷെയ്ൻ സ്വന്തമാക്കി.