ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഫൈനൽ പോരാട്ടത്തിനാണ് ദിവസങ്ങൾക്ക് മുമ്പ് ലോർഡ്സ് വേദിയായത്. നാടകീയ രംഗങ്ങൾക്ക് ഒടുവിൽ സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിൽ മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരത്തില്‍ കിവികള്‍ തോല്‍ക്കാന്‍ ഉണ്ടായ പ്രധാന കാരണം ഒരു ഓവര്‍ത്രോ ആയിരുന്നു. ഇംഗ്ലണ്ടിന് ആറ് റണ്‍സാണ് ഓവര്‍ത്രോയിലൂടെ ലഭിച്ചത്. അവസാന ഓവറിലായിരുന്നു വിവാദമായ ഓവര്‍ ത്രോ. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ കടന്നു പോകുന്നത്. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു.
ന്യൂസിലൻഡ് ഇന്നിങ്സിൽ 17 ബൗണ്ടറികൾ പിറന്നപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ പായിച്ചത് 26 ബൗണ്ടറികളാണ്. ഐസിസിയുടെ ഈ നിയമത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ വിമർശനമാണ് ഉയർന്നത്. താരങ്ങളും ആരാധകരും ഇതിനെതിരെ രംഗത്തെത്തി. ബെൻ സ്റ്റോക്സും വിവിദ ഓവർത്രോയിൽ മാപ്പ് ചോദിച്ചിരുന്നു. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനോടാണ് ബെന്‍ സ്റ്റോക്സ് മാപ്പ് ചോദിച്ചത്. ഇതിന് പുറമെ റൺസ് പിൻവലിക്കാൻ അമ്പയർമാരോട് താരം ആവശ്യപ്പെട്ടിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ.
Also Read: ഒടുക്കം വാ തുറന്നു, പക്ഷെ…; വിവാദ ഓവര്‍ ത്രോയെ കുറിച്ച് ഐസിസിയ്ക്ക് പറയാനുള്ളത്
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബോളർ ജെയിംസ് ആൻഡേഴ്സണാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കളിക്ക് ശേഷം ഓസ്ട്രേലിയൻ ഇതിഹാസം മൈക്കിൾ വോണിനോട് സംസാരിക്കുമ്പോൾ ബെൻ സ്റ്റോക്സ് താൻ അമ്പയർമാരോട് റൺസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതായി പറഞ്ഞു. അത് തങ്ങൾക്ക് വേണ്ടെന്നാണ് സ്റ്റോക്സ് പറഞ്ഞതെന്നും ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങുമ്പോഴും സംഭവത്തിന്റെ അവസ്ഥ മനസിലാക്കി ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുന്നത് തികച്ചും അസാധ്യമായ കാര്യമാണെന്ന് ആൻഡേഴ്സൺ പറഞ്ഞു.
Also Read: ‘ആരും പരാജയപ്പെട്ടട്ടില്ല’; ലോകകപ്പ് തോൽവിയോട് വില്യംസണിന്റെ പ്രതികരണം
കലാശപോരാട്ടത്തിൽ സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് മുന്നില്‍ വച്ച വിജയലക്ഷ്യം 16 റണ്‍സിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആറാം പന്തില്‍ ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. പക്ഷെ ഗപ്റ്റിൽ റണ്‍ ഔട്ടായതോടെ സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം.