ക്രിക്കറ്റ് ജന്റില്‍മാന്മാരുടെ കളിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്ക്‌സ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു സ്‌റ്റോക്‌സിന്റെ മാന്യമായ പെരുമാറ്റം കണ്ടത്. ക്യാച്ചെടുത്ത സ്റ്റോക്ക്‌സ് പന്ത് കൈവിട്ട വിവരം അമ്പയര്‍മാരുടെ തീരുമാനം വരും മുമ്പ് തന്നെ പറയുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലായിരുന്നു. രാജസ്ഥാന്റെ സോഥിയെറിഞ്ഞ പന്ത് അലക്‌സ് ഹെയില്‍സ് ബൗണ്ടറി ലക്ഷ്യമാക്കി അടിക്കുകയായിരുന്നു. പന്തിനരികിലേക്ക് ഓടിയെത്തിയ സ്‌റ്റോക്ക്‌സ് ഡൈവ് ചെയ്ത് പന്ത് തടഞ്ഞു. എന്നാല്‍ ചാട്ടത്തിനിടെ മുട്ടുകുത്തി വീണതോടെ സ്‌റ്റോക്‌സിന് പന്തിന്മേലുള്ള പിടി നഷ്ടപ്പെട്ടു.

ഉടനെ തന്നെ പന്ത് തിരിച്ച് പിടിച്ച സ്റ്റേക്ക്‌സ് വേഗം തന്നെ ക്യാച്ച് മിസ് ആയെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അമ്പയറെ അറിയിക്കുകയായിരുന്നു. താരത്തിന്റെ മാന്യതെ കമന്റേറ്റര്‍മാരും അഭിനന്ദിച്ചു.

അതേസമയം, രാജസ്ഥാനെതിരെ ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എടുത്തിട്ടുണ്ട്. നായകന്‍ വില്യംസണിന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ