ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ തങ്ങളുടെ ബാറ്റിങ് പ്രകടനം നിരാശാജനകമെന്ന് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. എന്നാൽ ടീം സെലക്ഷൻ മോശമായിരുന്നെന്ന വാദം സ്റ്റോക്സ് നിഷേധിച്ചു.
കഴിഞ്ഞ മൂന്നാം ടെസ്റ്റിലും ഇതേ വേദിയിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. സ്പിൻ ഫ്രണ്ട്ലി ട്രാക്കിൽ സീം അറ്റാക്ക് തിരഞ്ഞെടുക്കുകയും രണ്ട് ദിവസത്തിനുള്ളിൽ തോൽക്കുകയും ചെയ്തു.
മൂന്നാം ടെസ്റ്റിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ജോ റൂട്ട് ഓഫ് സ്പിന്നർ ഡോം ബെസിനെയും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ഡാൻ ലോറൻസിനെയും തിരികെ ടീമിലേക്ക് കൊണ്ടുവന്നിരുന്നു. സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ എന്നിവരെ ഒഴിവാക്കുകയും ചെയ്തു. കൈമുട്ടിന് പരിക്കേറ്റതിനാലാണ് ആർച്ചറിനെ ഒഴിവാക്കിയതെന്നാണ് ടീം പിന്നീട് പറഞ്ഞത്. എന്നാൽ ഇംഗ്ലണ്ട് ഫലത്തിൽ ജെയിംസ് ആൻഡേഴ്സണെ ഏക മുൻനിര സീമറായി ഫീൽഡുചെയ്തു. സ്റ്റോക്സിന് കഷ്ടപ്പെടേണ്ട അവസ്ഥയും വന്നു.
Read More: സ്റ്റോക്സും കോഹ്ലിയും തമ്മിൽ വാക്കുതർക്കം, ഇടപെട്ട് അംപയർ; വീഡിയോ
“സീം ഒരു ഭീഷണിയായി കണക്കാക്കില്ലെന്ന് ഞങ്ങൾക്ക് തോന്നി, ഇത് ഒരു വലിയ പങ്ക് വഹിക്കുന്ന കാര്യമാണെങ്കിലും,” സ്റ്റോക്സ് പറഞ്ഞു. മൊട്ടേര സ്റ്റേഡിയത്തിൽ മികച്ച ബാറ്റിംഗ് ട്രാക്ക് എന്ന് വിലയിരുത്തപ്പെട്ട പിച്ചിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 205 റൺസിന് പുറത്തായതിന് ശേഷമാണ് സ്റ്റ്റോക്സിന്റെ പ്രതികരണം.
“ഇത് തീർച്ചയായും കഴിഞ്ഞ ടെസ്റ്റ് മത്സരത്തേക്കാൾ മികച്ച വിക്കറ്റാണ്,” സ്റ്റോക്സ് പറഞ്ഞു.
“ദിവസം പുരോഗമിക്കുമ്പോൾ, പന്ത് കൂടുതൽ കറങ്ങാൻ തുടങ്ങിയതായും കൂടുതൽ ബൗൺസ് ഉള്ളതായും കാണാൻ കഴിയും…,” സ്റ്റോക്സ് പറഞ്ഞു.
കഴിഞ്ഞ മാച്ചിൽ 30 വിക്കറ്റുകളിൽ 28 എണ്ണം സ്പിന്നർമാരാണ് നേടിയത്.
Read More: ആർ അശ്വിൻ, ജോ റൂട്ട്, കൈൽ മെയേഴ്സ്; ആരാവും ഐസിസി പ്ലേയർ ഓഫ് ദ മന്ത്?
ഇതിനു വിരുദ്ധമായി, ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ പുറത്താക്കി, അതേ വേദിയിൽ, കൂടുതൽ സീമർ ഫ്രണ്ട്ലി പിച്ചിൽ വ്യാഴാഴ്ച ഇന്ത്യൻ വിക്കറ്റ് വീഴുമെന്ന് ആൻഡേഴ്സൺ അവകാശപ്പെട്ടു.
“ഞങ്ങൾ ഇവിടെ ഒരു വിക്കറ്റിൽ 300 ൽ കൂടുതൽ സ്കോർ ചെയ്യാൻ കഴിവുള്ളവരാണ്, ഇത് നിരാശാജനകമാണ്,” സ്റ്റോക്സ് പറഞ്ഞു. ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ സന്ദർശകർക്ക് വേണ്ടി 55 റൺസ് നേടി ടോപ്പ് സ്കോറായിരുന്നു. ലോറൻസ് 46 റൺസ് നേടി.
പിച്ച് വഷളാകുമ്പോൾ സ്പിന്നർമാരായ ജാക്ക് ലീച്ചും ബെസും പ്രധാന പങ്കുവഹിക്കുമെന്നു കരുതുന്നുവെന്നും അവരുടെ ബാറ്റിംഗ് ക്രമം ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും സ്റ്റോക്സ് പറയുന്നു. ബാറ്റിംഗ് നിരയുടെ നീളം കൂട്ടുന്നത് അവസാന ടെസ്റ്റ് മത്സരത്തിൽ ഞങ്ങൾ ഉപേക്ഷിച്ച ഒന്നാണെന്നും സ്റ്റോക്സ് കൂട്ടിച്ചേർത്തു.