തിരുവനന്തപുരം: ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള മത്സരം കാണാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയവര്‍ക്ക് തേനീച്ചയുടെ കുത്ത്. കളി നടക്കുന്നതിനിടെയായിരുന്നു തേനീച്ചയുടെ ആക്രമണം. കളി തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞതും തേനിച്ചക്കൂട്ടം മൂളിപ്പറന്ന് എത്തുകയായിരുന്നു. ഇതോടെ കാണികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. താരങ്ങളും അമ്പയറുമാരും ഗ്രൗണ്ടില്‍ കിടന്നാണ് കുത്തേല്‍ക്കാതെ രക്ഷപ്പെട്ടത്.
തേനിച്ചയുടെ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് സ്റ്റേഡിയത്തിലുണ്ടായിരുന്ന മെഡിക്കല്‍ സംഘം ചികിത്സ നല്‍കി. പതിനഞ്ചു മിനിറ്റോളം തേനിച്ചകള്‍ കാരണം കളി തടസ്സപ്പെട്ടു. മതിയായ സുരക്ഷയും മുന്നൊരുക്കങ്ങളും നടത്താത്തതാണ് തേനീച്ച ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.
അതേസമയം, കളി കാണാനെത്തിയ കാണികളുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് കുത്തേല്‍ക്കുന്നത് ഒഴിവായി. സ്‌റ്റേഡിയത്തിന്റെ മുകളിലെ നിലയില്‍ നിന്നുമാണ് തേനീച്ചകള്‍ വന്നതെന്നും ഇവിടേക്കുള്ള ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.