ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിൽ പങ്കെടുക്കാനായി യാത്ര തിരിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി സീനിയർ ടീം നായകൻ വിരാട് കോഹ്‌ലി. മികവ് തെളിയിക്കാനുള്ള ഒരു പ്രധാനവേദിയാണ് ഈ ടൂർണമെന്റ് , ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും വിരാട് കോഹ്‌ലി അനിയൻമാരോട് പറഞ്ഞു. ആത്മാർഥമായി പരിശ്രമിച്ചാൽ നമുക്ക് ലോകകപ്പ് നേടാൻ കഴിയുമെന്നും വിരാട് കോഹ്‌ലി താരങ്ങളോട് പറഞ്ഞു. അണ്ടർ-19 ടീമിന്രെ പരിശീലകനായ രാഹുൽ ദ്രാവിഡിന്രെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച ഒരുക്കിയത്.

2018 ജനുവരി 13ന് ആണ് അണ്ടർ 19 ലോകകപ്പ് ആരംഭിക്കുന്നത്. ന്യൂസിലൻഡാണ് കൗമാരലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 14നു ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മൽസരം. അവസാനം നടന്ന 2016 ലോകകപ്പിൽ റണ്ണറപ്പായിരുന്നു ഇന്ത്യ. 16 അംഗ ടീമിൽ മലയാളിതാരങ്ങൾ ആരും ഇടം നേടിയില്ല

കൗമാരലോകകപ്പിനുളള ഇന്ത്യൻ ടീമിനെ അദ്ഭുത ബാലൻ പൃഥ്വി ഷായാണ് നയിക്കുന്നത്. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തുടർ സെഞ്ചുറികൾ നേടിയ പൃഥ്വി ഷാ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ താരമാണ്. പഞ്ചാബിന്റെ ശുഭമന്‍ ഗില്‍ ആണ് വൈസ് ക്യാപ്റ്റന്‍. അടുത്തിടെ നടന്ന U-19 ഏഷ്യ കപ്പില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല.

ടീം: പൃഥ്വി ഷാ, ശുഭമന്‍ ഗില്‍, മഞ്ജോത് കല്‍റ, ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ആര്യന്‍ ജുവാല്‍, ഹാര്‍വിക് ദേശായി, ശിവം മാവി, കമലേഷ് നാഗര്‍കോടി, ഇഷാന്‍ പോരെല്‍, ആര്‍ഷദീപ് സിങ്, അങ്കുല്‍ റോയ്, ശിവ സിങ്, പങ്കജ് യാദവ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ