ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തയ്യാറെടുപ്പ് നടത്തുകയാണ്. ഇതിനിടെ ടീം ഇന്ത്യയുടെ ഭക്ഷണ നിർദേശത്തെ ചില വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.
ക്രിക്കറ്റ് താരങ്ങൾക്കായി ‘ഹലാൽ’ മാംസം മാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂവെന്ന് നിർദേശത്തിൽ എഴുതിയിരിക്കുന്നു എന്നതിനെക്കുറിച്ചാണ് വിവാദം. പിടിഐയുടെ കൈവശമുള്ള കാറ്ററിംഗ്, മെനു രേഖയിൽ, പന്നിയിറച്ചിയോ ബീഫോ ഏതെങ്കിലും രൂപത്തിൽ ഏതെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാകരുതെന്ന് കർശനമായി പരാമർശിക്കുന്നു.
ഈ ഭക്ഷണ നിർദേശം ഉടൻ പിൻവലിക്കണമെന്ന് ബിജെപി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയൽ ആവശ്യപ്പെട്ടു.
“കളിക്കാർക്ക് അവർക്കിഷ്ടമുള്ളത് കഴിക്കാം, എന്നാൽ ആരാണ് ബിസിസിഐക്ക് ‘ഹലാൽ’ മാംസം അവതരിപ്പിക്കാനുള്ള അവകാശം നൽകിയത്. ഇത് നിയമവിരുദ്ധമാണ്, ഞങ്ങൾ ഇത് അനുവദിക്കില്ല, ”ഗോയൽ തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
“ഈ തീരുമാനം ശരിയല്ല. അത് ഉടൻ പിൻവലിക്കണം,” എ്ന്നും ബിജെപി നേതാവ് പറയുന്നു.
സപ്പോർട്ട് സ്റ്റാഫും മെഡിക്കൽ ടീമും ഭക്ഷണ ആവശ്യകതകൾ മനസ്സിൽ വെച്ചുകൊണ്ട് തയ്യാറാക്കിയ രേഖയെ കുറിച്ച് സംസാരിക്കാൻ പിടിഐയുമായി ബന്ധപ്പെട്ട ബിസിസിഐ ഉദ്യോഗസ്ഥരാരും തയ്യാറായില്ല.
സാധാരണയായി ഹിന്ദുക്കളും സിഖുകാരും ‘ഝട്ക’ മാംസമാണ് തിരഞ്ഞെടുക്കാറ്, മുസ്ലീങ്ങൾ പ്രധാനമായും ‘ഹലാൽ’ ആണ് തിരഞ്ഞെടുക്കാറ്.
ഹലാൽ രൂപത്തിലുള്ള അറുക്കലിൽ, മൃഗങ്ങളെ കഴുത്തിലെ സിരയിൽ മുറിവുണ്ടാക്കി കൊല്ലുകയും രക്തം പൂർണ്ണമായും ഒഴുകുന്നതുവരെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഝട്ക രീതിയിൽ, മൃഗത്തെ തൽക്ഷണം കൊല്ലുന്നു.
Also Read: ഒരു ഇന്നിങ്സ് മതി, അയാള് ഫോമിലെത്തും; സഹതാരത്തിന് പിന്തുണയുമായി പൂജാര
ബീഫും പോർക്കും ഒഴിവാക്കിയതിൽ അതിശയിക്കാനില്ലെങ്കിലും ഇത് മുമ്പ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അങ്ങനെയായിരുന്നെന്നും ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു.
“ടീമിൽ ഉണ്ടായിരുന്ന കാലത്ത്, ഡ്രസ്സിംഗ് റൂമിൽ മത്സര ദിവസങ്ങളിൽ ബീഫ് അല്ലെങ്കിൽ പന്നിയിറച്ചി ഇനങ്ങൾ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുറഞ്ഞത്, ഇന്ത്യയിൽ എങ്കിലും. അതിനാൽ അത് കടലാസിൽ എഴുതുന്നത് അല്ലാതെ പുതിയതായി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല, ” ക്രിക്കറ്റ് താരം പിടിഐയോട് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ പറഞ്ഞു.
“ കൊഴുപ്പുള്ള ബീഫ്, ക്രിക്കറ്റ് കളിക്കാർക്ക് അഭികാമ്യമല്ലെന്ന് വരികൾക്കിടയിൽ വായിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പറയുന്നു.”
“സാധാരണയായി ഗ്രിൽ ചെയ്ത ചിക്കൻ, മീൻ എന്നിവ അടങ്ങിയ കട്ടിയില്ലാത്ത പ്രോട്ടീൻ കഴിക്കാൻ ഞങ്ങളോട് എപ്പോഴും ഉപദേശിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.
മെനുവിൽ, രണ്ട് തരം മാംസം ഇനങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട് – കോഴിയും ആടും. ലിസ്റ്റ് ചെയ്തിരിക്കുന്ന നോൺ-വെജിറ്റേറിയൻ ഇനങ്ങളിൽ റോസ്റ്റ് ചെയ്ത ചിക്കൻ, വറുത്ത ലാമ്പ്സ്, ബ്ലാക്ക് പെപ്പർ സോസോട് കൂടി ലാമ്പ് ചോപ്സ്, മുർഗ് യാഖ്നി, ചിക്കൻ തായ് കറി, മാരിനേറ്റ് ചെയ്ത ഗ്രിൽ ചെയ്ത ചിക്കൻ, ഗോവൻ ഫിഷ് കറി, ടാൻഗ്രി കബാബ്, വെളുത്തുള്ളി സോസിൽ ചിക്കൻ ചേർത്ത് വറുത്ത പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.
ടെസ്റ്റ് പരമ്പരയിലെ ആദ്യ ഓപ്പണർ വ്യാഴാഴ്ച മുതൽ കാൺപൂരിലും രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്ന് മുതൽ മുംബൈയിലും നടക്കും.