scorecardresearch

ട്വന്റി 20യില്‍ രോഹിതിനും കോഹ്ലിക്കും ഇനിയും അങ്കമുണ്ടോ? ബിസിസിഐ തീരുമാനം കാത്ത് ആരാധകര്‍

ട്വന്റി 20യില്‍ ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശുഭ്മാന്‍ ഗില്‍ തുടങ്ങി ഇന്ത്യക്ക് മികച്ച ബാറ്റര്‍മാരുണ്ട്.

ട്വന്റി 20യില്‍ രോഹിതിനും കോഹ്ലിക്കും ഇനിയും അങ്കമുണ്ടോ? ബിസിസിഐ തീരുമാനം കാത്ത് ആരാധകര്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടും വിരാട് കോഹ്ലിയോടും ട്വന്റി 20യിലെ ഭാവി വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ടീം മാനേജ്മെന്റും പ്രഖ്യാപിച്ചേക്കും. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ ഇക്കാര്യത്തിലെ തീരുമാനം കാത്തിരിക്കുകയാണ് ആരാധകരും.

ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകള്‍ക്കായി ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിരയെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ദീര്‍ഘകാലത്തേക്ക് ടീമിനെ നയിക്കുമെന്ന് പാണ്ഡ്യ മതിയായ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബിസിസിഐ അദ്ദേഹത്തെ ഫോര്‍മാറ്റില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിട്ടില്ല, കൂടാതെ രോഹിത് ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി തുടരുകയാണ്.

അടുത്ത ടി20 ലോകകപ്പ് 2024ല്‍ എത്തുന്നതിനാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ബിസിസിഐ തീരുമാനം. കൂടാതെ 50 ഓവര്‍ ലോകകപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വരാനിരിക്കുന്നതിനാല്‍, പുതിയ കളിക്കാരെ കണ്ടെത്തി മുതിര്‍ന്ന കളിക്കാരുടെ ജോലിഭാരം കുറക്കാനാണ് സെലക്ടര്‍മാരും ലക്ഷ്യമിടുന്നത്.

ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി സംസാരിക്കവെ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. ”ഇത് 50 ഓവര്‍ ലോകകപ്പ് വര്‍ഷമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ക്ക് എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ കഴിയില്ല. ചില കളിക്കാരുടെ ജോലിഭാരം കുറക്കാനും മതിയായ ഇടവേള നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചു. ഈ വര്‍ഷം ആറ് ടി20കളേ ഉള്ളൂ. പക്ഷേ, ഫോര്‍മാറ്റ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. രോഹിത് പറഞ്ഞു.

എന്നാല്‍ വ്യത്യസ്തമായ ഒരു ടീമിനെയാണ് ബോര്‍ഡ് ടി20 യില്‍ ആഗ്രഹിക്കുന്നതെന്നും ആക്രമണം നടത്താന്‍ ബാറ്റര്‍മാരെ നിര്‍ദ്ദേശിക്കുന്ന ഫോര്‍മാറ്റിന് പരിധികളില്ലാതെ യോജിക്കാന്‍ കഴിയുന്ന കളിക്കാരെയാണ് ബോര്‍ഡ് ഇഷ്ടപ്പെടുന്നതെന്നും മനസ്സിലാക്കാം. തുടര്‍ച്ചയായ ടി20 ലോകകപ്പുകളില്‍, പവര്‍പ്ലേ ഓവറുകളില്‍ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ടതിനാല്‍ യാഥാസ്ഥിതിക സമീപനത്തോടെയാണ് ഇന്ത്യ പോയത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ പ്രകടനം തൃപ്തികരമല്ല.

അടുത്ത ടി20 ലോകകപ്പ് ലക്ഷ്യം വെച്ച് ബാറ്റിങ്ങില്‍ കൂടുതല്‍ ധീരമായ സമീപനം കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ ധീരവും ആക്രമണോത്സുകവുമായ സമീപനം ടി20 ലോകകപ്പിന് മുമ്പ് പരീക്ഷിക്കപ്പെട്ടെങ്കിലും ഇന്ത്യ അത് ഓസ്ട്രേലിയയില്‍ ഉപേക്ഷിച്ചു. ധീരമായ സമീപനം ഉണ്ടാകണമെന്നും അതിന് സെലക്ടര്‍മാര്‍ ശരിയായ കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നും ഹാര്‍ദിക് പാണ്ഡ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ട്വന്റി 20യില്‍ ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശുഭ്മാന്‍ ഗില്‍ തുടങ്ങി ഇന്ത്യക്ക് മികച്ച ബാറ്റര്‍മാരുണ്ട്. അതുകൊണ്ടാണ് ടി20യില്‍ രോഹിത്, കോഹ്ലി, എന്നിവരില്‍ നിന്നുള്ള യിലും നിന്ന് മാറാന്‍ ബിസിസിഐയും ടീം മാനേജ്മെന്റും സെലക്ടര്‍മാരും തയ്യാറായത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bcci unlikely to consider rohit kohli for t20s