മുംബൈ: രാജ്യത്തെ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐയുടെ മുംബയിലെ ആസ്ഥാന മന്ദിരം അടച്ചു. ജീവനക്കാരോട് വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ ക്രിക്കറ്റ് നിര്‍ത്തിവച്ചിരിക്കുന്നത്.

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വാംങ്കഡെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനം അടയ്ക്കുകയാണെന്ന് ജീവനക്കാരെ ബിസിസിഐ അറിയിച്ചുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ജീവനക്കാരന്‍ പിടിഐയോട് പറഞ്ഞു. എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്നും ജോലി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്-19; വ്യാപാര മേഖല നിർജീവമെന്ന് മുഖ്യമന്ത്രി

ഐപിഎല്ലിന്റെ 13-ാമത് എഡിഷന്‍ ഏപ്രില്‍ 15 വരെ ബിസിസിഐ മാറ്റിവച്ചു. കൂടാതെ ഇറാനി കപ്പും വനിതകളുടെ ചലഞ്ചര്‍ ട്രോഫിയുമടക്കമുള്ള എല്ലാ ആഭ്യന്തര മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്.

ഐപിഎല്ലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരങ്ങളും ഏറെ സമ്മര്‍ദ്ദമുണ്ടായതിനുശേഷമാണ് ബിസിസിഐ മാറ്റിവയ്ക്കാന്‍ തയ്യാറായത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതുവരെ ബിസിസിഐ ആലോചിച്ചിരുന്നു. മത്സരം മാറ്റിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ന് കൊല്‍ക്കത്തയിലെ വിമാനത്താവളം വഴി തിരികെ നാട്ടിലേക്ക് പോയി. ഇവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി.

ഇന്ത്യയില്‍ ഇതുവരെ 114 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ മരിച്ചു. ആഗോള തലത്തില്‍ മരണം 6000 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,60,000-വും കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook