വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നു. ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന പന്തിന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കിവീസിനെതിരായ ട്വന്റി-20 പരമ്പര സഹായകമാകും.

ന്യൂസിലാൻഡ് ബോളര്‍മാരെ അടിച്ച് പറത്താനുള്ള തീവ്ര പരിശീലനത്തിലാണ് പന്തിപ്പോള്‍. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന പന്തിന്റെ പുതിയൊരു ഷോട്ടാണ് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പന്തിന്റെ പുതിയ ഷോട്ടിന് ഇരയായത്. പാണ്ഡ്യ പന്തെറിഞ്ഞതും തന്റെ സ്റ്റാന്റ് മാറ്റിയ പന്ത് സ്റ്റമ്പിന് മുകളിലൂടെ പിന്നിലേക്ക് അടിച്ചു വിടുകയായിരുന്നു.

വ്യത്യസ്തമായ ഈ ഷോട്ട് കളത്തില്‍ പന്ത് പ്രയോഗിക്കുമോ എന്നത് കണ്ടറിയണം. പന്തിന്റെ പ്രാക്ടീസ് വീഡിയോ ബിസിസിഐ പുറത്ത് വിട്ടിട്ടുണ്ട്. ഒപ്പം ഈ ഷോട്ടിന് എന്ത് പേരിടും എന്നും ബിസിസിഐ ചോദിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ