ന്യൂഡൽഹി: കശ്മീരിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ബിസിസിഐ 5 കോടി വീതം നൽകണമെന്ന് സി.കെ.ഖന്ന. ബിസിസിഐയുടെ താത്കാലിക പ്രസിഡന്റായ സി.കെ.ഖന്ന, ഭരണസമിതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ.ഖന്ന ഭരണസമിതിക്ക് കത്തയച്ചു. ഇതിന് പുറമെ, ഐപിഎൽ ഫ്രാഞ്ചൈസികളോടും പുൽവാമയിൽ കൊല്ലപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.

“ഏറ്റവും കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും രക്തസാക്ഷിത്വം വരിച്ച ജവാന്മാർക്ക് വേണ്ടി നൽകണം എന്ന് ഞാൻ സിഒഎയോട് ആവശ്യപ്പെടുകയാണ്,” സി.കെ.ഖന്നയുടെ കത്തിൽ ആവശ്യപ്പെടുന്നു. രക്തസാക്ഷികളായ ജവാന്മാരുടെ സ്മരണയ്ക്ക് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മത്സരങ്ങൾക്ക് മുൻപ് രണ്ട് മിനിറ്റ് മൗനം ആചരിക്കണം എന്നും ഇന്ത്യൻ പ്രീമിയർ ലീഗിലെ എല്ലാ മത്സരത്തിനും മുൻപ് രണ്ട് മിനിറ്റ് വീതം മൗനം ആചരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ  മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കം അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. മിര്‍വൈസിനെ കൂടാതെ അബ്ദുല്‍ ഗനി ഭട്, ബിലാല്‍ ലോണെ, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.

പാക്​ ചാരസംഘടനയായ ​ഐഎസിൽ നിന്ന്​ ഫണ്ട്​ വാങ്ങുന്ന കശ്​മീരിലെ ചില നേതാക്കളുടെ സുരക്ഷയിൽ പുനരാലോചന നടത്തുമെന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചിരിക്കുന്നത്​.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ