ന്യൂഡല്‍ഹി: ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ ഭാഗമാക്കണമെന്ന് ലോ കമ്മീഷന്‍ നിര്‍ദ്ദേശം. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയേയും അതിന്റെ കീഴിലുള്ള മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളേയും കൊണ്ടുവരണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. നിയമ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ക്രിക്കറ്റ് ബോര്‍ഡ് സ്‌റ്റേറ്റിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ബിസിസിഐയുടെ സ്വയം ഭരണവും നടത്തിപ്പിലെ സുതാര്യതയില്ലായ്മയും നിയമത്തിന്റെ പരിധിയിലെത്തുന്നതോടെ ഇല്ലാതാകുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
2016 ജൂലായില്‍ സുപ്രീം കോടതി കമ്മീഷനോട് ബിസിസിഐയെ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരാന്‍ സാധിക്കുമോ എന്ന് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം ബിസിസിഐയെ സ്റ്റേറ്റായി കണക്കാക്കാമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.