scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

വിദേശ ടി20 ലീഗുകൾ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കണം: ഗിൽക്രിസ്റ്റ്

ലോക ക്രിക്കറ്റിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫ്രാഞ്ചൈസികളുടെ ആധിപത്യം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗിൽക്രിസ്റ്റിന്റെ നിർദേശം

രാജ്യത്തിന് പുറത്തുള്ള ടി20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ അനുവദിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് വിക്കറ്റ് കീപ്പിങ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്. ഐപിഎല്ലിന്റെ പ്രത്യേകത നിലനിർത്തുന്നതിനായി ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് പോലുള്ള വിദേശ ടി20 ലീഗുകളിൽ കളിക്കാൻ ബിസിസിഐ നിലവിൽ ഇന്ത്യൻ താരങ്ങളെ അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഗിൽക്രിസ്റ്റിന്റെ പരാമർശം.

“അത് അതിശയകരമായിരിക്കും (ഇന്ത്യൻ കളിക്കാരെ വിദേശ ടി20 ലീഗുകളിൽ കളിക്കാൻ അനുവദിച്ചാൽ), അത് ഐ‌പി‌എല്ലിന്റെ മാറ്റ് കുറയ്ക്കില്ലെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു, അവർക്ക് (ഇന്ത്യൻ കളിക്കാർക്ക്) ഓസ്‌ട്രേലിയയിലോ ദക്ഷിണാഫ്രിക്കയിലോ കളിക്കാൻ കഴിയുമെങ്കിൽ, അത് ഐപിഎല്ലിനെ ഒരു ബ്രാൻഡായി വളർത്തിയെടുക്കുകയേ ഉള്ളു.” ഗിൽക്രിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.

“എന്നാൽ എല്ലാവരും ഒരേ സമയമാണ് തങ്ങളുടെ ആഭ്യന്തര സീസണുകൾ കളിക്കുന്നത് എന്നതാണ് പ്രധാന വെല്ലുവിളി, അതുകൊണ്ട് അത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്, അല്ലേ?” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ക്രിക്കറ്റിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫ്രാഞ്ചൈസികളുടെ ആധിപത്യം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗിൽക്രിസ്റ്റിന്റെ നിർദേശം.

അതേസമയം, താൻ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടി20 ലീഗായ ഐപിഎല്ലിന് എതിരല്ലെന്നും ഗിൽക്രിസ്റ്റ് വ്യക്തമാക്കി.

“ഞാൻ ഐപിഎല്ലിനെ വിമർശിക്കുന്നതല്ല, എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ ബിഗ് ബാഷ് ലീഗിൽ വന്ന് കളിക്കാത്തത്? അതിന് എനിക്ക് ഒരിക്കലും ഒരു സത്യസന്ധമായ ഉത്തരം ലഭിച്ചിട്ടില്ല: എന്തുകൊണ്ടാണ് ചില ലീഗുകൾ ലോകത്തിലെ എല്ലാ കളിക്കാരെയും എടുക്കുന്നത്? മറ്റൊരു ടി20 ലീഗിലും ഒരു ഇന്ത്യൻ താരവും കളിക്കുന്നില്ല. പ്രകോപനപരമായ അർത്ഥത്തിലല്ല ഞാൻ ഇത് പറയുന്നത്, പക്ഷെ അതൊരു ന്യായമായ കാര്യമാണോ? അവൻ ചോദിച്ചു.

“ആറ് സീസണുകൾ ഞാൻ ഐപിഎല്ലിൽ കളിച്ചു, എനിക്ക് അത് ഇഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു വലിയ അനുഭവമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടി20 മത്സരമാണിത്, എന്നാൽ മറ്റ് ബോർഡുകളെയും രാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കേണ്ടതും പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഒരിക്കൽ കൂടി പ്രശംസിച്ച ഗിൽക്രിസ്റ്റ്, പന്ത് മോശം ഫോമിലായാലും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകി കാത്തിരിക്കണമെന്ന് ബിസിസിഐയോടും സെലക്ടർമാരോടും പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bcci should allow indian cricketers to participate in foreign t20 leagues gilchrist