Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ഇന്ത്യയുടെ എതിര്‍ ടീമുകളുടെ പട്ടികയില്‍ പാക്കിസ്ഥാന്‍ ഇല്ല; ഐസിസിക്ക് പട്ടിക നല്‍കാനൊരുങ്ങി ബിസിസിഐ

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരായിരിക്കും ഇന്ത്യയുടെ ആറ് എതിര്‍ ടീമുകള്‍

Vinod Rai, india pakistan tension, india pakistan cricket, india pakistan world cup, india vs pakistan, international ban on pakistan, icc, bcci,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്

ന്യൂഡല്‍ഹി: ഐസിസിയുടെ വരും വര്‍ഷത്തെ മത്സരങ്ങള്‍ തീരുമാനിക്കുന്നതിനുളള യോഗം ഡിസംബര്‍ 7ന് സിംഗപ്പൂരില്‍ വെച്ച് ചേരും. വരാന്‍ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ ഒഴിവാക്കി മറ്റ് ആറ് രാജ്യങ്ങളായിരിക്കും ഇന്ത്യയുടെ എതിരാളികളെന്ന് ബിസിസിഐ ഐസിസിയെ അറിയിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരായിരിക്കും ഇന്ത്യയുടെ ആറ് എതിര്‍ ടീമുകളെന്നാണ് വിവരം.

2019ല്‍ തുടങ്ങുന്ന മത്സരങ്ങളില്‍ രണ്ട് വര്‍ഷത്തേക്ക് ഒമ്പത് മികച്ച ടീമുകള്‍ ആറ് സീരീസികളില്‍ കളിക്കും. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരവുമായുള്ള ചോദ്യത്തിന് ഒരു ഉന്നത ബിസിഐ ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഇങ്ങിനെ. “ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കായിക മന്ത്രാലയം അല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ട മറ്റ് രണ്ട് പേർ. കായിക മന്ത്രാലയത്തിന്റെ നിലപാടറിഞ്ഞ ശേഷം മറ്റുള്ളവരെ ബന്ധപ്പെടും”, അദ്ദേഹം പറഞ്ഞു.

2013-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി ട്വന്റി മത്സര പരിമ്പരയ്ക്കും ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ട്വന്റി ട്വന്റി സീരീസ് സമനിലയിലായപ്പോൾ ഏകദിന പരമ്പര പാക്കിസ്ഥാൻ 2-1 ന് ജയിച്ചിരുന്നു.

ഐസിസിയുടെ പുതിയ ചാംപ്യൻസ് ട്രോഫി ടെസ്റ്റ് മത്സര നിബന്ധനകൾ പ്രകാരം എല്ലാ അംഗ രാജ്യങ്ങളും തങ്ങളുടെ മൈതാനത്തും മറ്റ് അംഗരാജ്യങ്ങളുമായും മത്സരം കളിച്ചിരിക്കണം. കളിക്കാൻ വിസമ്മതിക്കുന്ന രാജ്യത്തിന് പോയിന്റ് നഷ്ടപ്പെടും. ഈ നിബന്ധന പ്രകാരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഇരുരാജ്യങ്ങളും കളിച്ചിരിക്കണം.

2015 നും 2023 നും ഇടയിൽ ആറ് പരമ്പരകൾ കളിക്കാൻ നേരത്തേ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാൽ 2015 ൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറി. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bcci set to snub pakistan correct flawed ftp at icc meet

Next Story
‘വന്മതില്‍’ തൊട്ട് വിരാട് കോഹ്‍ലി: ഒരു ഫിഫ്റ്റിക്ക് അപ്പുറം ദ്രാവിഡിന്റെ റെക്കോര്‍ഡ് പഴങ്കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express