സച്ചിൻ ടെൻഡുൽക്കറിനും വിവിഎസ് ലക്ഷ്‌മണിനും ബിസിസിഐയുടെ നോട്ടീസ്

നേരത്തെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്കും ബിസിസിഐ നോട്ടീസ് അയച്ചിരുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും വിവിഎസ് ലക്ഷ്മണിനും ബിസിസിഐയുടെ നോട്ടീസ്. ഒരേ സമയം ക്രിക്കറ്റ് അഡ്വൈസറി അംഗങ്ങളും ഐപിഎൽ ടീമുകളുടെ ചുമതലകളും വഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ.ജെയ്നാണ് ഇരുവർക്കും നോട്ടീസ് അയച്ചത്.

Also Read: ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് സച്ചിന്‍ പിച്ച് പരിശോധിച്ചത് എന്തിന്?

ക്രിക്കറ്റ് അഡ്വൈസറി അംഗമായിരിക്കെ തന്നെ സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിന്റെ മെന്ററായും വിവിസ് ലക്ഷ്മൺ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററായും പ്രവർത്തിച്ച് വരികയാണ്. ഇതിൽ വിശദീകരണം തേടിയാണ് ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്കും നോട്ടീസ് അയച്ചിരുന്നു. ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. ഇതിന് പുറമെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായും ചുമതല വഹിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനടക്കം ഉപദേശം നല്‍കുന്ന സമിതിയാണ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bcci sends notice to sachin tendulker and vvs laxman on conflict of interest

Next Story
IPL Point Table: പ്ലേ ഓഫ് സാധ്യത നിലനിർത്തി ബാംഗ്ലൂരിന് മുന്നേറ്റം; ഒന്നാം സ്ഥാനത്ത് ചെന്നൈ തന്നെ
The moderation of comments is automated and not cleared manually by malayalam.indianexpress.com