ഫെബ്രുവരി 24 മുതൽ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിന്റെ പുതുക്കിയ മത്സരക്രമം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
മൂന്ന് ടി20 മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുക, തുടർന്ന് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും ശ്രീലങ്ക കളിക്കും,ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരിക്കും.
ആദ്യ ടി20 ലഖ്‌നൗവിലും മറ്റു രണ്ട് മത്സരങ്ങൾ ധർമശാലയിലുമായാണ് നടക്കുക. ആദ്യ ടെസ്റ്റ് മാർച്ച് നാല് മുതൽ എട്ട് വരെ മൊഹാലിയിലും രണ്ടാം ടെസ്റ്റ് മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിലും നടക്കും. കളിച്ചാൽ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റായിരിക്കും മൊഹാലിയിലേത്.
നേരത്തെ ബെംഗളൂരുവിലെ ടെസ്റ്റ് പരമ്പരയോടെ പരമ്പര ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. അതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പുതുക്കിയ മത്സരക്രമം:
ഇന്ത്യ vs ശ്രീലങ്ക ഒന്നാം ടി20: ഫെബ്രുവരി 24 ലക്‌നൗവിൽ
ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടി20: ഫെബ്രുവരി 26 ധർമ്മശാലയിൽ
ഇന്ത്യ vs ശ്രീലങ്ക മൂന്നാം ടി20: ഫെബ്രുവരി 27 ധർമ്മശാലയിൽ
ഇന്ത്യ vs ശ്രീലങ്ക ഒന്നാം ടെസ്റ്റ്: മൊഹാലിയിൽ മാർച്ച് 4-8
ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടെസ്റ്റ് (D/N): മാർച്ച് 12-16 വരെ ബെംഗളൂരുവിൽ