താരങ്ങള്‍ക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്നത് വ്യക്തമല്ല: സൗരവ് ഗാംഗുലി

താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് മൂലം ഐപിഎല്‍ മാറ്റി വച്ച സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി പ്രത്യേക അഭിമുഖം

Sourav Ganguly, Sourav Ganguly Interview, Sourav Ganguly on IPL, Sourav Ganguly Reaction, IPL, IPL News, IPL Updates, IPL Latest Updates, IPL Malayalam News, IE Malayalam

കൊല്‍ക്കത്ത: ഈ വര്‍ഷം ഇന്ത്യന്‍ പ്രീമയര്‍ ലീഗ് നടത്താന്‍ തീരുമാനിച്ചതില്‍ തെറ്റില്ല എന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോണ്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം, അതിനായി ആറ് നഗരങ്ങള്‍ തിരഞ്ഞെടുത്തത് എന്നിവയെല്ലാം ഗാംഗുലി വിശദീകരിച്ചു.

ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത് തെറ്റായി തോന്നുന്നുണ്ടോ?

ഇല്ല. ഐപിഎല്ലില്‍ തീരുമാനം എടുത്തപ്പോള്‍ കോവിഡ് കേസുകള്‍ ആശങ്ക സൃഷ്ടിച്ചിരുന്നില്ല. ഇംഗ്ലണ്ട് പരമ്പര വിജയകരമായാണ് ഞങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ഐപിഎല്‍ യുഎയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നോ?

ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ കോവിഡ് കേസുകള്‍ ഫെബ്രുവരിയില്‍ കുറവായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് രോഗികളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായത്. യുഎഇയില്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും, ഇന്ത്യ തന്നെ വേദിയകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

ഈ സീസണ്‍ പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ടോ?

നമുക്ക് നോക്കാം. ഇത്ര നേരത്തെ ഒരു തീരുമാനം പറയാന്‍ സാധിക്കില്ല.

ബയോ ബബിള്‍ ലംഘനം ആരെങ്കിലും നടത്തിയതാണോ കോവിഡ് കേസുകള്‍ ഉണ്ടാകാനിടയായ സാഹചര്യം?

ഞാന്‍ അങ്ങനെ കരുതുന്നില്ല. പ്രോട്ടോക്കോളുകള്‍ ആരും ലംഘിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നത് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ്. രാജ്യത്ത് തന്നെ എങ്ങനെ ഇത്രയധികം പേരില്‍ കോവിഡ് പിടിപെടുന്നു എന്നും മനസിലാകുന്നില്ല.

ആറ് നഗരങ്ങളില്‍ ടൂര്‍ണമെന്റ് നടത്തുന്നതിലും നല്ലതായിരുന്നില്ലെ രണ്ടിടങ്ങളിലായി സംഘടിപ്പിക്കുന്നത്?

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമായിരുന്നില്ല. ഇപ്പോള്‍ പറയുമ്പോള്‍ എളുപ്പമാണ്. ഞങ്ങള്‍ മുംബൈലാണ് ആരംഭിച്ചത്. ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ അവസാനിപ്പിക്കാന്‍ സാധിച്ചു. മുംബൈയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു മത്സരങ്ങള്‍ നടന്നത്.

Also Read: ഐപിഎൽ മാറ്റിവച്ചിട്ടും റാഞ്ചിക്ക് പോകാതെ ധോണി, കാരണം ഇതാണ്

അടിസ്ഥാനപരമായി ബബിൾ ബിസിസിഐയാണ് ക്രമീകരിച്ചിരുന്നത്. ഒരു പ്രൊഫഷണൽ ടീം ക്രമീകരിച്ചിരുന്നെങ്കില്‍ ഇത് മെച്ചപ്പെട്ടതായിരുന്നേനെ എന്ന ചിന്തയുണ്ടോ?

പ്രൊഫഷണലായി തന്നെയാണ് കൈകാര്യം ചെയ്തത്. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ഇംഗ്ലണ്ടിൽ രണ്ടാംതരംഗം ഉണ്ടായപ്പോള്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കോവിഡ് കേസുകളുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ കളിക്കാർക്ക് രോഗം ബാധിച്ചു. മത്സരങ്ങൾ വീണ്ടും ക്രമീകരിക്കുകയും ചെയ്‌തു. പ്രീമയര്‍ ലീഗ് സീസൺ ആറുമാസം ദൈർഘ്യമുള്ളതിനാൽ അവർക്ക് അത് ചെയ്യാൻ കഴിയും. എന്നാൽ ഐപിഎല്‍ സീസൺ അങ്ങനെ അല്ല. ഞങ്ങൾ കളിക്കാരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കേണ്ടതിനാല്‍ മത്സരപുനക്രമീകരണം ബുദ്ധിമുട്ടുള്ളതായി.

വിദേശ കളിക്കാർക്കായി നിങ്ങൾ എങ്ങനെ സുരക്ഷിതമായ മടക്കി അയക്കും?

അവയെല്ലാം സുരക്ഷിതരായി തന്നെ വീടുകളില്‍ എത്തും. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാളെ മാലിദ്വീപിലെത്തും. ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങും. ആശങ്കപ്പെടാന്‍ ഒന്നും തന്നെ ഇല്ല.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകുന്നതിനുമുമ്പ് വാക്സിനേഷന്‍ നടത്താൻ ബിസിസിഐക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ?

സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ ചെയ്യുന്നുണ്ട്. താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയതിനാല്‍ അവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ നിലവില്‍ സൗകര്യം ഉണ്ട്.

ഐ‌പി‌എൽ ബി‌സി‌സി‌ഐയുടെ പ്രധാന വരുമാന ശ്രോതസാണ്. ഇപ്പോൾ സീസൺ മാറ്റിവച്ചു, രഞ്ജി ട്രോഫിയും ഇല്ലാത്തതിനാല്‍ അഭ്യന്തര കളിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ?

അവർക്ക് നഷ്ടപരിഹാരം നൽകും. വരുമാനക്കുറവ് നഷ്ടപരിഹാരത്തെ ബാധിക്കുകയില്ല.

ട്വന്റി ട്വന്റി ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്, സത്യവസ്ഥ?

ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ള സമയമായിട്ടില്ല. ഇത് വളരെ നേരത്തെയാണ്.

ഇന്ത്യയിൽ ആദ്യമായാണ് ഐഎംജിയുടെ സാന്നിധ്യം ഇല്ലാതെ ഐപിഎല്‍ നടക്കുന്നത്. അത് ക്രമീകരണങ്ങളെ ബാധിച്ചോ?

ഐഎംജിയല്ല കോവിഡ് കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ട ചുമതല മാത്രമാണ് ഐഎംജിക്കുള്ളത്. കോവിഡ് പൂർണ്ണമായും കൈകാര്യം ചെയ്യുന്നത് മെഡിക്കൽ ടീമാണ്. ഇതിന് ഐഎംജിയുമായി ഒരു ബന്ധവുമില്ല.

ഒരു കോവിഡ് വ്യാപനത്തിന്റെ മധ്യത്തിൽ ഐ‌പി‌എല്‍ തുടരുന്നതിന് ബി‌സി‌സി‌ഐ വിമർശനം നേരിടുന്നത് അനീതിയാണോ?

അത് നിങ്ങളുടെ ചോദ്യം തന്നെ ഉത്തരം നൽകുന്നു. ഇംഗ്ലണ്ട് ലോക്ക്ഡൗണില്‍ ആയിരുന്നപ്പോളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നടന്നത്. സ്പെയിനില്‍ സ്പാനിഷ് ലാലിഗയും തുടര്‍ന്നു.

കോവിഡ് ദുരിതാശ്വാസത്തിനായി ബിസിസിഐ എന്തെങ്കിലും സംഭാവന ചെയ്യാൻ പദ്ധതിയിടുന്നുണ്ടോ?


ഉണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾ 51 കോടി രൂപ സംഭവാന നല്‍കി. അതിനാൽ ഈ വർഷവും ഞങ്ങൾ സംഭാവന നല്‍കുന്ന കാര്യം ആലോചിക്കുന്നു.

ഐ‌പി‌എൽ മാറ്റിവയ്ക്കാനുള്ള തീരുമാനം ഏകകണ്ഡേനെ ആയിരുന്നോ?

തീര്‍ച്ചയായും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bcci president sourav ganguly on ipl

Next Story
സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ഒഡീഷ എഫ്സിയിലേക്ക്David Villa, David Viyya, Odisha FC, ISL, Indian Super League, ISL 2021, ISL 2021-22, ISL 2020, ISL 2020-21, ഡേവിഡ് വിയ്യ, വിയ്യ, ഒഡിഷ എഫ്സി, ഒഡീഷ എഫ്സി, ഐഎസ്എൽ, ഐഎസ്എൽ 2021, ഇന്ത്യൻ സൂപ്പർ ലീഗ്, ഐഎസ്എൽ 2020-21, ഐഎസ്എൽ 2021-22, ഐഎസ്എൽ 2020, football, football news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com